നബി -ﷺ- തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എന്റെ പാപങ്ങൾ മുഴുവൻ നീ പൊറുത്തുതരേണമേ!…

നബി -ﷺ- തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എന്റെ പാപങ്ങൾ മുഴുവൻ നീ പൊറുത്തുതരേണമേ! അതിലെ ചെറുതും വലുതും, ആദ്യത്തേതും അവസാനത്തേതും, രഹസ്യമായതും, പരസ്യമായതും (പൊറുത്തുതരേണമേ)

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എന്റെ പാപങ്ങൾ മുഴുവൻ നീ പൊറുത്തുതരേണമേ! അതിലെ ചെറുതും വലുതും, ആദ്യത്തേതും അവസാനത്തേതും, രഹസ്യമായതും, പരസ്യമായതും (പൊറുത്തുതരേണമേ)."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി (ﷺ) തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ! എൻ്റെ തിന്മകൾ നീ എനിക്ക് പൊറുത്തു തരേണമേ! അവ നീ മറച്ചു വെക്കുകയും, അവയുടെ ദുഷ്ഫലങ്ങളിൽ നിന്ന് നീയെന്നെ സംരക്ഷിക്കുകയും, അവ നീ മായ്ച്ചു കളയുകയും വിട്ടുതരികയും മാപ്പാക്കുകയും ചെയ്യേണമേ! എൻ്റെ തിന്മകളെല്ലാം; അതിൽ ചെറുതും കുറച്ചുമായ തിന്മകളും, വലുതും ധാരാളമുള്ളതുമായ തിന്മകളും, തിന്മകളുടെ ആരംഭവും മദ്ധ്യവും അവസാനത്തേതും, പരസ്യമായതും രഹസ്യമായതും, നിനക്ക് മാത്രം അറിയാവുന്നതായ തിന്മകളുമെല്ലാം എനിക്ക് പൊറുത്തു നൽകേണമേ!

فوائد الحديث

ഇബ്നുൽ ഖയ്യിം (رحمه الله) പറയുന്നു: "ചെറുതും വലുതുമായ തിന്മകളിൽ നിന്നും, അതിസൂക്ഷ്മമായതും പ്രകടമായതുമായ തിന്മകളിൽ നിന്നും, അവയുടെ ആരംഭത്തിൽ നിന്നും അവസാനത്തിൽ നിന്നും, പരസ്യമായ പാപങ്ങളിൽ നിന്നും രഹസ്യമായ പാപങ്ങളിൽ നിന്നുമെല്ലാം പാപമോചനം തേടുന്ന ഈ പ്രാർത്ഥനയിലെ രീതി എല്ലാ തിന്മകളെയും വിശാലമായി ഉൾക്കൊള്ളുന്ന വിധത്തിൽ അല്ലാഹുവിനോട് പാപമോചനം തേടുക എന്ന ഉദ്ദേശ്യത്തിലാണ്. അവന് അറിയുന്നതും അറിയാത്തതുമായ എല്ലാ തിന്മകളും അല്ലാഹു പൊറുത്തു നൽകണമെന്നാണ് അതിലൂടെ അവൻ തേടുന്നത്."

ചില പണ്ഡിതന്മാർ പറഞ്ഞു: സൂക്ഷ്മമായ തിന്മകൾ പറഞ്ഞ ശേഷം പ്രകടമായ തിന്മകൾ പറഞ്ഞത് ചെറിയ തിന്മകളിൽ നിന്നുള്ള പശ്ചാത്താപത്തിന് ശേഷം വലിയ തിന്മകളിലേക്ക് കയറിപ്പോവുക എന്ന ഉദ്ദേശ്യത്തോടെയാണ്. കാരണം, ചെറുപാപങ്ങളിൽ തുടർന്നു പോകുന്നതിൽ നിന്നും അവ തീരെ ഗൗരവമായി കാണാത്തിടത്ത് നിന്നുമെല്ലാമാണ് വൻപാപങ്ങൾ ഉടലെടുക്കുന്നത്. വൻപാപങ്ങളിലേക്കുള്ള മാർഗമാണ് -ഒരു നിലക്ക് പറഞ്ഞാൽ- ചെറുപാപങ്ങൾ. അല്ലാഹുവിലേക്ക് സാമീപ്യം തേടുമ്പോൾ ആദ്യമാദ്യമുള്ളത് തീർത്ത്, നിലമുറപ്പിച്ച ശേഷം ഉയരുക എന്നതാണ് വേണ്ടത്."

അല്ലാഹുവിലേക്ക് വിനയാന്വിതരായി മടങ്ങിക്കൊണ്ട്, അവനോട് എല്ലാ പാപങ്ങളിൽ നിന്നും -ചെറുപാപങ്ങളിൽ നിന്നും വൻപാപങ്ങളിൽ നിന്നും- പൊറുക്കലിനെ തേടുകയും ചെയ്യേണ്ട ആവശ്യകത.

നവവി (رحمه الله) പറയുന്നു: "പ്രാർത്ഥന ഊന്നിപ്പറയുകയും, പൊതുവായ പദപ്രയോഗത്തിലൂടെ തേടുന്നതെല്ലാം ഉൾക്കൊള്ളിച്ചെങ്കിൽ കൂടി കൂടുതൽ പദങ്ങളിലൂടെ അക്കാര്യം വീണ്ടും തെളിച്ചു പറയുക എന്ന രീതി ഈ ഹദീഥിലുണ്ട്."

التصنيفات

ദിക്ർ ചൊല്ലുന്നതിൽ നബി -ﷺ- യുടെ മാർഗം