രണ്ട് മുസ്‌ലിംകളായ വ്യക്തികൾ പരസ്പരം കണ്ടുമുട്ടുകയും, ശേഷം ഹസ്തദാനം നടത്തുകയും ചെയ്താൽ അവർ പിരിയുന്നതിന്…

രണ്ട് മുസ്‌ലിംകളായ വ്യക്തികൾ പരസ്പരം കണ്ടുമുട്ടുകയും, ശേഷം ഹസ്തദാനം നടത്തുകയും ചെയ്താൽ അവർ പിരിയുന്നതിന് മുൻപ് അവർക്ക് രണ്ടു പേർക്കും പൊറുത്തു നൽകപ്പെടാതിരിക്കില്ല

ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "രണ്ട് മുസ്‌ലിംകളായ വ്യക്തികൾ പരസ്പരം കണ്ടുമുട്ടുകയും, ശേഷം ഹസ്തദാനം നടത്തുകയും ചെയ്താൽ അവർ പിരിയുന്നതിന് മുൻപ് അവർക്ക് രണ്ടു പേർക്കും പൊറുത്തു നൽകപ്പെടാതിരിക്കില്ല."

الشرح

മുസ്‌ലിമായ രണ്ട് പേർ ഒരു വഴിയിൽ വെച്ച് കണ്ടുമുട്ടുകയും, അവരിൽ ഒരാൾ മറ്റൊരാൾക്ക് ഹസ്തദാനം നൽകിക്കൊണ്ട് സലാം പറയുകയും ചെയ്താൽ അവർ പിരിഞ്ഞു പോകുകയോ ഹസ്തദാനത്തിൽ നിന്ന് വിരമിക്കുകയോ ചെയ്യുന്നത് വരെ അവരുടെ തിന്മകൾ അവർക്ക് പൊറുത്തു നൽകപ്പെട്ടു കൊണ്ടിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

കണ്ടുമുട്ടുമ്പോൾ ഹസ്തദാനം നടത്തുക എന്നത് പുണ്യപ്രവർത്തിയും, പ്രോത്സാഹനം നൽകപ്പെട്ട നന്മയുമാണ്.

മുനാവീ -رَحِمَهُ اللَّهُ- പറയുന്നു: "വലതു കരം കൊണ്ട് വലതു കരം പിടിച്ചു കൊണ്ട് ഹസ്തദാനം നൽകിയാൽ മാത്രമേ മുസ്വാഫഹത്തിൻ്റെ (ഇസ്‌ലാമിക ഹസ്തദാനം) സുന്നത്ത് ലഭിക്കുകയുള്ളൂ. എന്തെങ്കിലും ഒഴിവുകഴിവുണ്ടെങ്കിൽ (മറിച്ചാകാമെന്നല്ലാതെ)."

സലാം പ്രചരിപ്പിക്കാനുള്ള പ്രോത്സാഹനവും പ്രേരണയും, മുസ്‌ലിമായ ഒരാൾ തൻ്റെ മുസ്‌ലിം സഹോദരന് ഹസ്തദാനം നൽകുന്നതിൻ്റെ മഹത്തരമായ പ്രതിഫലവും.

ഹറാമായ ഹസ്തദാനങ്ങൾ ഹദീഥിൽ പറയപ്പെട്ട ശ്രേഷ്ഠതയിൽ നിന്ന് ഒഴിവാണ്; അന്യസ്ത്രീകൾക്ക് ഹസ്തദാനം നൽകുന്നത് ഉദാഹരണം. അത് ശിക്ഷാർഹമായ പ്രവൃത്തിയാണ്.

التصنيفات

സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ, സലാം പറയുന്നതിൻ്റെയും വീട്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിക്കുന്നതിൻ്റെയും മര്യാദകൾ