ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ

ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും നബി -ﷺ- യുടെ മേൽ ഒരു വാക്കോ പ്രവർത്തിയോ കള്ളമായി കൂട്ടിച്ചേർക്കുന്നുവെങ്കിൽ അവൻ്റെ കളവിനുള്ള പ്രതിഫലമായി നരകത്തിൽ അവനൊരു ഇരിപ്പിടമുണ്ടായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

നബി -ﷺ- യുടെ മേൽ ബോധപൂർവ്വം കളവു പറയുക എന്നത് നരകത്തിൽ പ്രവേശിക്കാനുള്ള കാരണമാണ്.

നബി -ﷺ- യുടെ മേൽ കളവ് പറയുക എന്നത് മറ്റൊരു വ്യക്തിയുടെ മേലും കളവ് കെട്ടിച്ചമക്കുന്നത് പോലെയല്ല. കാരണം അവിടുത്തെ മേൽ കെട്ടിച്ചമക്കുന്ന കളവ് കൊണ്ട് ദീനിലും ദുനിയാവിലും അനേകം ഉപദ്രവങ്ങളും കുഴപ്പങ്ങളും ഉടലെടുക്കുന്നതാണ്.

നബി -ﷺ- യിലേക്ക് ചേർത്തിപ്പറയപ്പെടുന്ന ഹദീഥുകൾ അവിടുന്ന് പറഞ്ഞതു തന്നെയാണോ എന്ന് സ്ഥിരപ്പെടുത്തുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് മുൻപ് പ്രചരിപ്പിക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീത് ഈ ഹദീഥുകളിലുണ്ട്.

التصنيفات

നബിചര്യയുടെ പ്രാധാന്യവും സ്ഥാനവും, ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ