ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!

ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!

ഖതാദഃ (റഹി) പറയുന്നു: അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- ഞങ്ങളോട് പറഞ്ഞു: ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! എങ്ങനെയാണ് നിഷേധികൾ അവരുടെ മുഖങ്ങളിലായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക?!" നബി -ﷺ- പറഞ്ഞു: "ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!" ഖതാദഃ (റഹി) പറയുന്നു: "നമ്മുടെ രക്ഷിതാവിൻ്റെ പ്രതാപം തന്നെ സത്യം! ഉറപ്പായും അതെ!"

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "എങ്ങനെയാണ് നിഷേധികൾ ഖിയാമത്ത് നാളിൽ അവരുടെ മുഖങ്ങളിലായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക?!" അപ്പോൾ നബി -ﷺ- തിരിച്ചു പറഞ്ഞു: "ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!" അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

فوائد الحديث

ഖിയാമത്ത് നാളിൽ അല്ലാഹുവിനെ നിഷേധിക്കുന്നവർക്ക് സംഭവിക്കുന്ന നിന്ദ്യത; അവർ തങ്ങളുടെ മുഖം കുത്തിയ നിലയിലായിരിക്കും നടക്കുക.

التصنيفات

അന്ത്യ ദിനത്തിലുള്ള വിശ്വാസം, രക്ഷാകർതൃത്വത്തിലുള്ള ഏകത്വം (തൗഹീദുൽ റുബൂബിയ്യഃ), അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളിലുള്ള ഏകത്വം