നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദൂഅ് ചെയ്യാറുണ്ടായിരുന്നു

നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദൂഅ് ചെയ്യാറുണ്ടായിരുന്നു

അംറു ബ്നു ആമിർ നിവേദനം: അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദൂഅ് ചെയ്യാറുണ്ടായിരുന്നു." ഞാൻ (അംറ്) ചോദിച്ചു: "നിങ്ങൾ എങ്ങനെയായിരുന്നു ചെയ്തിരുന്നത്?" അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "വുദൂഅ് നഷ്ടമാകാത്തിടത്തോളം ഞങ്ങൾക്ക് മുൻപുള്ള വുദൂഅ് മതിയാകുമായിരുന്നു."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരങ്ങൾക്ക് വേണ്ടിയും -മുൻപ് നിർവ്വഹിച്ച വുദൂഅ് നഷ്ടമായിട്ടില്ലെങ്കിലും- വുദൂഅ് ചെയ്യുമായിരുന്നു. (വുദൂഅ് ആവർത്തിച്ച് ചെയ്യുന്നതിലുള്ള) പുണ്യവും പ്രതിഫലവും ആഗ്രഹിച്ചു കൊണ്ടായിരുന്നു അത്. എന്നാൽ ഒരു വുദൂഅ് കൊണ്ട് തന്നെ -അത് നഷ്ടമാകാത്തിടത്തോളം- ഒന്നിലധികം നിർബന്ധ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നത് അനുവദനീയമാണ്.

فوائد الحديث

എല്ലാ നിർബന്ധ നമസ്കാരത്തിന് വേണ്ടിയും പ്രത്യേകം പ്രത്യേകം വുദൂഅ് ചെയ്യുക എന്നതായിരുന്നു നബി -ﷺ- യുടെ പൊതുരീതി. പൂർണ്ണത ആഗ്രഹിച്ചു കൊണ്ടായിരുന്നു അവിടുന്ന് അപ്രകാരം ചെയ്തിരുന്നത്.

എല്ലാ നമസ്കാരത്തിൻ്റെ സന്ദർഭത്തിലും വുദൂഅ് ചെയ്യുക എന്നത് സുന്നത്താണ്.

ഒരു വുദൂഅ് കൊണ്ട് ഒന്നിലധികം നിസ്കാരങ്ങൾ നിർവ്വഹിക്കുന്നത് അനുവദനീയമാണ്.

التصنيفات

വുദൂഇൻ്റെ ശ്രേഷ്ഠത