നബി -ﷺ- കൊമ്പുകളുള്ള, വെള്ളയും കറുപ്പും നിറമുള്ള രണ്ട് മുട്ടനാടുകളെ ഉദ്ഹിയ്യത്തായി ബലിയർപ്പിച്ചു. തൻ്റെ കൈകൾ…

നബി -ﷺ- കൊമ്പുകളുള്ള, വെള്ളയും കറുപ്പും നിറമുള്ള രണ്ട് മുട്ടനാടുകളെ ഉദ്ഹിയ്യത്തായി ബലിയർപ്പിച്ചു. തൻ്റെ കൈകൾ കൊണ്ടാണ് അവിടുന്ന് അവയെ അറുത്തത്. അവിടുന്ന് 'ബിസ്മില്ലാഹ്' എന്ന് പറയുകയും, തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുകയും, തൻ്റെ പാദം അവയുടെ പിരടിയോടടുത്ത പാർശ്വഭാഗത്ത് വെക്കുകയും ചെയ്തു

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- കൊമ്പുകളുള്ള, വെള്ളയും കറുപ്പും നിറമുള്ള രണ്ട് മുട്ടനാടുകളെ ഉദ്ഹിയ്യത്തായി ബലിയർപ്പിച്ചു. തൻ്റെ കൈകൾ കൊണ്ടാണ് അവിടുന്ന് അവയെ അറുത്തത്. അവിടുന്ന് 'ബിസ്മില്ലാഹ്' എന്ന് പറയുകയും, തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുകയും, തൻ്റെ പാദം അവയുടെ പിരടിയോടടുത്ത പാർശ്വഭാഗത്ത് വെക്കുകയും ചെയ്തു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ബലിപെരുന്നാൾ ദിവസത്തിൽ നബി -ﷺ- ഉദ്ഹിയ്യത്തായി കൊമ്പുകളുള്ള വെള്ളയിൽ കറുപ്പ് കലർന്ന നിറമുള്ള രണ്ട് മുട്ടനാടുകളെ അറുത്തുവെന്നും, അവയെ അറുക്കുമ്പോൾ അവിടുന്ന് 'ബിസ്മില്ലാഹ് (അല്ലാഹുവിൻ്റെ നാമത്തിൽ), അല്ലാഹു അക്ബർ' (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എന്നിങ്ങനെ ചൊല്ലിയെന്നും, തൻ്റെ പാദം ആടിൻ്റെ പിരടിയോടടുത്ത പാർശ്വഭാഗത്ത് വെച്ചു കൊണ്ടാണ് അവിടുന്ന് അവയെ അറുത്തതെന്നും അനസ് -رَضِيَ اللَّهُ عَنْهُ- ഈ ഹദീഥിലൂടെ അറിയിക്കുന്നു.

فوائد الحديث

ഉദ്ഹിയ്യത്ത് അറുക്കുക എന്നത് പുണ്യകർമ്മമാണ്; ഇക്കാര്യത്തിൽ മുസ്‌ലിംകളെല്ലാം ഏകോപിച്ചിരിക്കുന്നു.

നബി -ﷺ- ബലിയർപ്പിച്ച വിധത്തിലുള്ള ആടുകളെ ബലിയർപ്പിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. കാരണം അവിടുന്ന് ബലിയർപ്പിച്ച ആടുകൾ കാണാൻ ഭംഗിയുള്ളതും, രുചികരമായ മാംസവും കൊഴുപ്പുമുള്ളവയുമാണ്.

അല്ലാമാ നവവി (റഹി) പറയുന്നു: ഒരാൾ തൻ്റെ ഉദ്ഹിയ്യത്ത് സ്വയം അറുക്കുകയാണ് വേണ്ടതെന്ന പാഠം ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. എന്തെങ്കിലും ഒഴിവുകഴിവുകൾ ഉണ്ടെങ്കിലല്ലാതെ അത് മറ്റൊരാളെ അറുക്കാൻ ഏൽപ്പിക്കേണ്ടതില്ല. മറ്റൊരാളാണ് അറുക്കുന്നത് എങ്കിൽ അതിന് സന്നിഹിതനാവുക എന്നതും നല്ല കാര്യമാണ്. തനിക്ക് പകരം ഉദ്ഹിയ്യത്ത് അറുക്കാൻ മുസ്‌ലിമായ മറ്റൊരാളെ ഏൽപ്പിക്കുന്നത് അനുവദനീയമാണെന്നതിൽ അഭിപ്രായവ്യത്യാസമില്ല.

ഇബ്നു ഹജർ (റഹി) പറയുന്നു: "ബലിയർപ്പിക്കുന്ന സന്ദർഭത്തിൽ ബിസ്മിയും തക്ബീറും ചൊല്ലുന്നതും, അറുക്കപ്പെടുന്ന മൃഗത്തിൻ്റെ വലതു ഭാഗത്ത് കഴുത്തിനോട് ചേർന്ന് തൻ്റെ പാദം വെക്കുന്നതും സുന്നത്താണെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. അറുക്കപ്പെടുന്ന മൃഗത്തെ അതിൻ്റെ ഇടതുഭാഗത്തേക്ക് ചെരിച്ചു കൊണ്ടാണ് കിടത്തേണ്ടത് എന്നതിലും, മൃഗത്തിൻ്റെ വലതുഭാഗത്താണ് അറുക്കുന്ന വ്യക്തി പാദം വെക്കേണ്ടത് എന്നതും പൊതുവെ പണ്ഡിതന്മാർക്ക് യോജിപ്പുള്ള കാര്യമാണ്. കാരണം അറുക്കുന്ന വ്യക്തിക്ക് കത്തി തൻ്റെ വലതു കൈ കൊണ്ട് എടുക്കാനും, മൃഗത്തിൻ്റെ തല തൻ്റെ ഇടതു കൈ കൊണ്ട് പിടിക്കാനും അത് തന്നെയാണ് കൂടുതൽ സൗകര്യവും.

കൊമ്പുള്ള ആടിനെ അറുക്കുന്നതാണ് സുന്നത്ത്. അല്ലാത്തതിനെയും അറുക്കൽ അനുവദനീയമാണ്.

التصنيفات

അറവ്, ഉദ്ഹിയ്യഃ