إعدادات العرض
നല്ല ഒരു സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ സുഗന്ധം വിൽക്കുന്നവൻ്റെയും ഉലയിൽ ഊതുന്നവൻ്റെയും ഉപമയാണ്
നല്ല ഒരു സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ സുഗന്ധം വിൽക്കുന്നവൻ്റെയും ഉലയിൽ ഊതുന്നവൻ്റെയും ഉപമയാണ്
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നല്ല ഒരു സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ സുഗന്ധം വിൽക്കുന്നവൻ്റെയും ഉലയിൽ ഊതുന്നവൻ്റെയും ഉപമയാണ്. സുഗന്ധം വിൽക്കുന്നവൻ; അവൻ നിനക്ക് (സുഗന്ധം) സമ്മാനമായി നൽകുകയോ, നിനക്ക് അവനിൽ നിന്ന് അത് വിലക്ക് വാങ്ങുകയോ, അതുമല്ലെങ്കിൽ അവൻ്റെ അടുക്കൽ നിന്ന് നല്ല സുഗന്ധം ആസ്വദിക്കുകയോ ചെയ്യാം. എന്നാൽ ഉലയിൽ ഊതുന്നവൻ; നിൻ്റെ വസ്ത്രം കരിച്ചു കളയും. അല്ലെങ്കിൽ അവൻ്റെ അടുക്കൽ മോശമായ മണമായിരിക്കും നീ അനുഭവിക്കുക."
[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Kiswahili Português සිංහල دری অসমীয়া ไทย Tiếng Việt አማርኛ Svenska Yorùbá Кыргызча ગુજરાતી नेपाली Oromoo Română Nederlands Soomaali پښتو తెలుగు Kinyarwanda ಕನ್ನಡ Malagasy Српски Moore ქართულიالشرح
ജനങ്ങളിൽ രണ്ട് വിഭാഗത്തിനുള്ള ഉപമയാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. ഒന്ന്: നല്ല ഒരു സഹവാസിയുടെയും കൂട്ടുകാരൻ്റെയും ഉപമയാണ്. അല്ലാഹുവിലേക്ക് നയിക്കുകയും, അവൻ്റെ തൃപ്തിയിലേക്ക് വഴിനടത്തുകയും, നന്മ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നവരാണ് അക്കൂട്ടർ. അവൻ്റെ ഉപമ ഒരു സുഗന്ധവിൽപ്പനക്കാരൻ്റെ ഉപമയാണ്; ഒന്നുകിൽ അവൻ നിനക്ക് (സൗജന്യമായി) സുഗന്ധം നൽകും; അതുമല്ലെങ്കിൽ നിനക്ക് അവനിൽ നിന്ന് അത് വിലകൊടുത്തു വാങ്ങാം. അതുമല്ലെങ്കിൽ അവൻ്റെ അടുത്ത് നിന്ന് നിനക്ക് മനോഹരമായ സുഗന്ധം ആസ്വദിച്ചു കൊണ്ടിരിക്കാം. രണ്ടാമത്തെ വിഭാഗം; മോശം സഹവാസിയും ചീത്തകൂട്ടുകാരുമായവരാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടയുകയും, തിന്മകൾ പ്രവർത്തിക്കാൻ സഹായിക്കുകയും, മ്ലേഛമായ പ്രവർത്തനങ്ങൾ മാത്രം നിനക്ക് കാണിച്ചു തരുകയും ചെയ്യുന്നവരായിരിക്കും അക്കൂട്ടർ. അത്തരക്കാരോടൊപ്പം കൂടിയിരിക്കുന്നതും സഹവസിക്കുന്നതും നിനക്ക് ദോഷവും ആക്ഷേപവും മാത്രമാണ് നൽകുക. ഉലയിൽ ഊതുന്ന ഇരുമ്പ് പണിക്കാരനെ പോലെയാണ് അവൻ്റെ ഉപമ. ഒന്നുകിൽ അവൻ്റെ ഉലയിൽ നിന്ന് തെറിച്ചു വരുന്ന തീപ്പൊരി നിൻ്റെ വസ്ത്രം കരിച്ചു കളഞ്ഞേക്കാം. അതുമല്ലെങ്കിൽ, അവൻ്റെ അടുത്തിരിക്കുമ്പോൾ മോശം മണം നീ സഹിക്കേണ്ടി വന്നേക്കാം.فوائد الحديث
കേൾവിക്കാർക്ക് കാര്യം മനസ്സിലാക്കാൻ ഉദാഹരണങ്ങളും ഉപമകളും ഉപയോഗിക്കാം.
നന്മയും സൽകർമങ്ങ ളുമുള്ളവരോട് സഹവസിക്കാനും, കുഴപ്പക്കാരും മോശം സ്വഭാവമുള്ളവരുമായ ആളുകളിൽ നിന്ന് അകലം പാലിക്കാനുമുള്ള പ്രോത്സാഹനവും പ്രേരണയും.