ഒരാൾക്ക് അശുദ്ധി സംഭവിച്ചാൽ അയാൾ വുദൂഅ് ചെയ്യുന്നത് വരെ അയാളുടെ നിസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല

ഒരാൾക്ക് അശുദ്ധി സംഭവിച്ചാൽ അയാൾ വുദൂഅ് ചെയ്യുന്നത് വരെ അയാളുടെ നിസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾക്ക് അശുദ്ധി സംഭവിച്ചാൽ അയാൾ വുദൂഅ് ചെയ്യുന്നത് വരെ അയാളുടെ നിസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നിസ്കാരം സാധുവാകാനുള്ള നിർബന്ധനകളിൽ പെട്ടതാണ് ശുദ്ധിയുണ്ടായിരിക്കൽ എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. അതിനാൽ ഒരാൾ നിസ്കാരം ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ്റെ വുദൂഅ് നഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ അവൻ വുദൂഅ് ചെയ്യേണ്ടതുണ്ട്. മലമൂത്ര വിസർജ്ജനവും, ഉറക്കവും മറ്റു കാര്യങ്ങളും വുദൂഅ് മുറിയുന്ന കാര്യങ്ങൾക്കുള്ള ഉദാഹരണമാണ്.

فوائد الحديث

വുദൂഅ് നഷ്ടമായ ഒരാളുടെ നിസ്കാരം അവൻ ശുദ്ധിയാകുന്നത് വരെ സ്വീകരിക്കപ്പെടുകയില്ല. വലിയ അശുദ്ധിയാണെങ്കിൽ ശുദ്ധിയാകാൻ വേണ്ടി കുളിക്കുകയും, ചെറിയ അശുദ്ധിയാണെങ്കിൽ വുദൂഅ് ചെയ്യുകയുമാണ് വേണ്ടത്.

വുദൂഇൻ്റെ രൂപം ഇനി പറയുന്നത് പോലെയാണ്: വെള്ളം കയ്യിലെടുക്കുകയും ശേഷം വായിലേക്ക് കയറ്റി കൊപ്ലിക്കുകയും ചെയ്യുക. ശേഷം മൂക്കിലേക്ക് വെള്ളം ശാസ്വത്തോടൊപ്പം വലിച്ചു കയറ്റുകയും പിന്നീട് അത് പുറത്തേക്ക് ചീറ്റിക്കളയുകയും ചെയ്യുക. ശേഷം മുഖം മൂന്നുതവണ കഴുകുക. ശേഷം രണ്ട് കൈകളും - കൈമുട്ടുകളടക്കം - മൂന്നു തവണ കഴുകുക. ശേഷം തല മുഴുവനായി ഒരു തവണ നനവുള്ള കൈ കൊണ്ട് തടവുക. ശേഷം രണ്ട് കാലുകളും നെരിയാണി ഉൾപ്പെടെ മൂന്നു തവണ കഴുകുക.

التصنيفات

വുദ്വൂഅ്