إعدادات العرض
ഒരു മുസ്‌ലിമായ സ്ത്രീക്ക് വിവാഹ ബന്ധം പാടില്ലാത്തവർ അവളുടെ ഒപ്പമില്ലാതെ ഒരു രാത്രി വഴിദൂരം സഞ്ചരിക്കുക…
ഒരു മുസ്‌ലിമായ സ്ത്രീക്ക് വിവാഹ ബന്ധം പാടില്ലാത്തവർ അവളുടെ ഒപ്പമില്ലാതെ ഒരു രാത്രി വഴിദൂരം സഞ്ചരിക്കുക അനുവദനീയമല്ല
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മുസ്‌ലിമായ സ്ത്രീക്ക് വിവാഹ ബന്ധം പാടില്ലാത്തവർ അവളുടെ ഒപ്പമില്ലാതെ ഒരു രാത്രി വഴിദൂരം സഞ്ചരിക്കുക അനുവദനീയമല്ല."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी ئۇيغۇرچە Hausa Português Kurdî සිංහල Kiswahili Tiếng Việt অসমীয়া ગુજરાતી Nederlands አማርኛ ไทย Românăالشرح
ഒരു രാത്രി വഴിദൂരം ഒപ്പം മഹ്റമായ ഒരാളില്ലാതെ സഞ്ചരിക്കുക എന്നത് മുസ്‌ലിം സ്ത്രീയുടെ മേൽ ഹറാമാണ് എന്ന് നബി (ﷺ) അറിയിക്കുന്നു.فوائد الحديث
ഇബ്നു ഹജർ (رحمه الله) പറയുന്നു: "ഹജ്ജിനും ഉംറക്കും വേണ്ടിയും, അനിസ്‌ലാമിക നാട്ടിൽ നിന്ന് ഇസ്‌ലാമിക രാജ്യത്തേക്ക് രക്ഷപ്പെടുന്നതിനും ഒഴികെയുള്ള യാത്രകളിൽ സ്ത്രീകൾക്ക് മഹ്റമില്ലാതെ സഞ്ചരിക്കാൻ പാടില്ല എന്നത് പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുള്ള കാര്യമാണ്. ഹജ്ജിൻ്റെ നിബന്ധനകളിലൊന്നാണ് സ്ത്രീക്ക് മഹ്റമായ ഒരു പുരുഷൻ ഉണ്ടാകൽ എന്ന് എണ്ണിയ ചില പണ്ഡിതന്മാരുമുണ്ട്."
ഇസ്‌ലാമിക നിയമങ്ങളുടെ പൂർണ്ണത. സ്ത്രീകളെ സംരക്ഷിക്കുന്നതിനും അവൾക്ക് സുരക്ഷ ഒരുക്കുന്നതിനും വേണ്ട എല്ലാ നടപടികളും ഇസ്‌ലാം നിർദേശിക്കുന്നു.
അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം അല്ലാഹുവിൻ്റെ നിയമങ്ങൾക്ക് കീഴൊതുങ്ങാനും, അതിൻ്റെ അതിർവരമ്പുകളിൽ നിലയുറപ്പിക്കാനും പ്രേരിപ്പിക്കേണ്ടതുണ്ട്.
ഒരു സ്ത്രീയുടെ മഹ്റമാവുക: അവളുടെ ഭർത്താവും, അവൾക്ക് ഒരിക്കലും വിവാഹം കഴിക്കാൻ അനുവാദമില്ലാത്ത പുരുഷന്മാരുമാണ്. കുടുംബബന്ധം, മുലകുടിബന്ധം, വിവാഹബന്ധം എന്നീ കാരണങ്ങളാൽ അവൾക്ക് വിവാഹബന്ധം എന്നെന്നേക്കുമായി ഹറാമാകുന്ന ഈ പുരുഷന്മാർ മുസ്‌ലിംകളും, പ്രായപൂർത്തിയെത്തിയവരും, ബുദ്ധിയുള്ളവരും, വിശ്വസ്തരും, ഉത്തരവാദിത്തബോധമുള്ളവരുമായിരിക്കണം എന്ന നിബന്ധനകളുണ്ട്. കാരണം മഹ്റം യാത്രയിൽ ഒപ്പമുണ്ടായിരിക്കണം എന്ന നിബന്ധന നിശ്ചയിച്ചതിൻ്റെ പിന്നിലെ ലക്ഷ്യം സ്ത്രീകളെ സംരക്ഷിക്കുക എന്നതും അവൾക്ക് സുരക്ഷയൊരുക്കുക എന്നതും, അവളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ ഒരാളുണ്ടാകുക എന്നതുമാണ്.
സ്ത്രീകൾക്ക് മഹ്റമില്ലാതെ സഞ്ചരിക്കാൻ അനുവാദമില്ലാത്ത യാത്രകളുടെ ദൈർഘ്യം എത്രയാണെന്ന കാര്യം ചർച്ച ചെയ്യവെ ബയ്ഹഖി (رحمه الله) രേഖപ്പെടുത്തുന്നു: "ചുരുക്കത്തിൽ യാത്ര എന്ന് വിളിക്കപ്പെടാറുള്ള ഏതൊരു സഞ്ചാരവും മഹ്റമില്ലാതെ സ്ത്രീകൾക്ക് അനുവദനീയമല്ല. അത് മൂന്ന് ദിവസമോ രണ്ട് ദിവസമോ ഒരു ദിവസമോ അതിൽ കുറവുള്ള ദൈർഘ്യമോ ആകട്ടെ. കാരണം ഈ വിഷയത്തിൽ ഒരു യാത്രയും പാടില്ല എന്ന് നിരുപാധികം അറിയിക്കുന്ന ഇബ്നു അബ്ബാസ് (رضي الله عنهما) യുടെ ഹദീഥ് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം മുസ്‌ലിം ഈ വിഷയത്തിൽ ഉദ്ദരിച്ച ഹദീഥുകളിൽ അവസാനത്തേത് അതാണ്: "മഹ്റമായ ഒരാളില്ലാതെ സ്ത്രീ യാത്ര ചെയ്യരുത്" എന്നാണ് നബി (ﷺ) പ്രസ്തുത ഹദീഥിൽ പറഞ്ഞത്. അത് എല്ലാ യാത്രകളെയും ഉൾക്കൊള്ളുന്ന പ്രയോഗമാണ്. എന്നാൽ (ഒരു രാത്രി, ഒരു പകലും രാത്രിയും, മൂന്ന് ദിവസങ്ങൾ എന്നിങ്ങനെ സമയം വ്യക്തമായി പറയുന്ന നിവേദനങ്ങൾ) നബി (ﷺ) യോട് ഈ വിഷയം ചോദിച്ചവർക്കുള്ള മറുപടിയുടെ ഭാഗമായി അവരുടെ അവസ്ഥയും നാടുമൊക്കെ പരിഗണിച്ചുകൊണ്ട് വന്നതാണ്."