നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ…

നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "ഇസ്‌ലാമിൻ്റെ ഏതു കാര്യമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്?" നബി -ﷺ- ഉത്തരമായി രണ്ട് കാര്യങ്ങൾ പറഞ്ഞു: ഒന്ന്: ദരിദ്രർക്ക് ഭക്ഷണം കൊടുക്കുന്നത് അധികരിപ്പിക്കൽ. ദാനം നൽകുന്നതും, സമ്മാനം നൽകുന്നതും, അതിഥേയത്വം ഒരുക്കുന്നതും, വിവാഹവേളയിൽ ഭക്ഷണം നൽകുന്നതുമെല്ലാം അതിൽ ഉൾപ്പെടും. വിശപ്പും ദാരിദ്ര്യവും വ്യാപിക്കുകയും, വിലക്കയറ്റം അധികരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത് കൂടുതൽ ശ്രേഷ്ഠതയുള്ളതാകും. രണ്ട്: എല്ലാ മുസ്‌ലിമിനും -അവനെ നിനക്ക് പരിചയമുണ്ടെങ്കിലും ഇല്ലെങ്കിലും- സലാം പറയൽ.

فوائد الحديث

ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമായ മതപാഠങ്ങൾ ചോദിച്ചറിയാൻ സ്വഹാബികൾക്കുണ്ടായിരുന്ന താൽപ്പര്യം.

സലാം പറയുക എന്നതും, ഭക്ഷണം നൽകുക എന്നതും ഇസ്‌ലാമിലെ അതീവ ശ്രേഷ്ഠകരമായ പ്രവർത്തനങ്ങളിൽ പെട്ടതാണ്. കാരണം എല്ലാ സാഹചര്യങ്ങളിലും ജനങ്ങൾക്ക് ആവശ്യമുള്ള കാര്യമാണത്.

ഹദീഥിൽ പറഞ്ഞ നന്മകളിൽ ഒന്ന് വാക്ക് കൊണ്ടുള്ള നന്മയും, മറ്റൊന്ന് പ്രവർത്തി കൊണ്ടുള്ള നന്മയുമാണ്. ഇവ രണ്ടും ഒരുമിക്കുമ്പോഴാണ് നന്മയുടെ പൂർണ്ണതയുണ്ടാകുന്നത്.

മുസ്‌ലിംകൾ പരസ്പരം ഇടപഴകുന്നതിൽ ശ്രദ്ധിക്കേണ്ട രണ്ട് സ്വഭാവഗുണങ്ങളാണ് ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ തൻ്റെ രക്ഷിതാവായ അല്ലാഹുവിനോടുള്ള ബന്ധത്തിൽ പാലിക്കേണ്ട മര്യാദകൾ വേറെയുമുണ്ട്.

മുസ്‌ലിംകളോട് മാത്രമേ അങ്ങോട്ട് സലാം പറഞ്ഞ് കൊണ്ട് ആരംഭിക്കാൻ പാടുള്ളൂ. കാഫിറായ ഒരാളോട് സലാം പറഞ്ഞു കൊണ്ട് ആരംഭിക്കാൻ പാടില്ല.

التصنيفات

ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും, സലാം പറയുന്നതിൻ്റെയും വീട്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിക്കുന്നതിൻ്റെയും മര്യാദകൾ