ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ഇഹലോകത്ത് മദ്യം…

ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ഇഹലോകത്ത് മദ്യം കുടിക്കുകയും, അങ്ങനെ സ്ഥിര മദ്യപാനിയായി കൊണ്ട് -പശ്ചാത്തപിക്കാതെ- മരണപ്പെടുകയും ചെയ്താൽ അവൻ അന്ത്യനാളിൽ അത് കുടിക്കുകയില്ല

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ഇഹലോകത്ത് മദ്യം കുടിക്കുകയും, അങ്ങനെ സ്ഥിര മദ്യപാനിയായി കൊണ്ട് -പശ്ചാത്തപിക്കാതെ- മരണപ്പെടുകയും ചെയ്താൽ അവൻ അന്ത്യനാളിൽ അത് കുടിക്കുകയില്ല."

[സ്വഹീഹ്]

الشرح

ബുദ്ധിഭ്രംശം സംഭവിക്കുകയും അതിനെ ഇല്ലാതാക്കുകയും ചെയ്യുന്ന എല്ലാ വസ്തുക്കളും മദ്യത്തിൻ്റെ പരിധിയിൽ പെടുമെന്നും, അത് കുടിക്കുന്ന പാനീയമോ കഴിക്കുന്ന ഭക്ഷണമോ മൂക്കിൽ വലിക്കുന്ന വസ്തുക്കളോ മറ്റേതോ ആയാലും സമം തന്നെ. ഇപ്രകാരം ലഹരിയുണ്ടാക്കുന്നതും ബുദ്ധിമറക്കുന്നതുമായ എല്ലാ വസ്തുക്കളും അല്ലാഹു നിഷിദ്ധമാക്കുകയും വിലക്കുകയും ചെയ്തിരിക്കുന്നു; അത് കുറച്ചായാലും കൂടുതലായാലും ഒരു പോലെത്തന്നെ. ഈ പറയപ്പെട്ട ലഹരിവസ്തുക്കളിൽ ഏതൊന്നാകട്ടെ, അവ ഒരാൾ സ്ഥിരമായി ഉപയോഗിക്കുകയും, അതിൽ തുടരുകയും, ആ അവസ്ഥയിൽ തന്നെ -അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങാതെ- മരണപ്പെടുകയും ചെയ്താൽ... അവൻ അല്ലാഹുവിൻ്റെ ശിക്ഷക്ക് അർഹനായിരിക്കും. പരലോകത്ത് സ്വർഗത്തിലെ മദ്യം അവന് കുടിക്കാൻ സാധിക്കില്ല.

فوائد الحديث

മദ്യം നിഷിദ്ധമാക്കപ്പെട്ടത് അത് ലഹരിയുണ്ടാക്കുന്നു എന്ന കാരണത്താലാണ്. അതിനാൽ ഏതു ഇനത്തിൽ പെട്ട എന്തു വസ്തുവാകട്ടെ, ലഹരിയുണ്ടാക്കുന്നു എങ്കിൽ അതെല്ലാം നിഷിദ്ധമാണ്.

അല്ലാഹു മദ്യം നിഷിദ്ധമാക്കിയത് അതു കൊണ്ട് സംഭവിക്കുന്ന അനേകം ഉപദ്രവങ്ങളും വലിയ കുഴപ്പങ്ങളും കാരണത്താലാണ്.

സ്വർഗത്തിൽ മദ്യം കഴിക്കാൻ സാധിക്കുക എന്നത് സ്വർഗീയ സുഖങ്ങളുടെ പൂർണതയുടെ ഭാഗമായിരിക്കും.

ആരെങ്കിലും ഇഹലോകത്ത് മദ്യം കഴിക്കുന്നതിൽ നിന്ന് സ്വന്തത്തെ പിടിച്ചു വെച്ചില്ലെങ്കിൽ പരലോകത്ത് സ്വർഗത്തിലെ മദ്യം കുടിക്കാൻ അവന് സാധിക്കുന്നതല്ല. പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അതിൻ്റെ ഇനവും രീതിയും അനുസരിച്ചായിരിക്കും.

മരണത്തിന് മുൻപ് തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാനുള്ള പ്രോത്സാഹനവും പ്രേരണയും.

التصنيفات

നിഷിദ്ധമായ പാനീയങ്ങൾ