നിശ്ചയം വിജ്ഞാനം ഉയർത്തപ്പെടലും, അജ്ഞത വ്യാപിക്കലും, വ്യഭിചാരം അധികരിക്കലും, മദ്യപാനം വർദ്ധിക്കലും,…

നിശ്ചയം വിജ്ഞാനം ഉയർത്തപ്പെടലും, അജ്ഞത വ്യാപിക്കലും, വ്യഭിചാരം അധികരിക്കലും, മദ്യപാനം വർദ്ധിക്കലും, പുരുഷന്മാർ എണ്ണം കുറയലും സ്ത്രീകൾ എണ്ണം പെരുകലും അന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതത്രെ. എത്രത്തോളമെന്നാൽ അൻപത് സ്ത്രീകൾക്ക് ഒരു പുരുഷനായ മേൽനോട്ടക്കാരനായിരിക്കും ഉണ്ടാവുക

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യിൽ നിന്ന് ഞാൻ കേട്ട ഒരു ഹദീഥ് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം. ഞാനല്ലാത്ത ഒരാളും ആ ഹദീഥ് നിങ്ങളോട് പറയുകയില്ല. നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിശ്ചയം വിജ്ഞാനം ഉയർത്തപ്പെടലും, അജ്ഞത വ്യാപിക്കലും, വ്യഭിചാരം അധികരിക്കലും, മദ്യപാനം വർദ്ധിക്കലും, പുരുഷന്മാർ എണ്ണം കുറയലും സ്ത്രീകൾ എണ്ണം പെരുകലും അന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതത്രെ. എത്രത്തോളമെന്നാൽ അൻപത് സ്ത്രീകൾക്ക് ഒരു പുരുഷനായ മേൽനോട്ടക്കാരനായിരിക്കും ഉണ്ടാവുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അന്ത്യനാൾ സമീപസ്ഥമാകുന്നതിൻ്റെ അടയാളങ്ങളിൽ ചിലത് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. ഇസ്‌ലാമിക വിധിവിലക്കുകളെ കുറിച്ചുള്ള അറിവ് കുറഞ്ഞു വരിക എന്നത് അതിൽ ഒന്നാണ്; പണ്ഡിതന്മാരുടെ മരണത്തിലൂടെയാണ് അത് സംഭവിക്കുക. അതിൻ്റെ ഫലമായി ജനങ്ങൾക്കിടയിൽ അജ്ഞതയും അറിവില്ലായ്‌മയും വ്യാപകമാവും. വ്യഭിചാരവും മ്ലേഛവൃത്തികളും അധികരിക്കുകയും, മദ്യപാനം കൂടുകയും ചെയ്യും. പുരുഷന്മാരുടെ എണ്ണം കുറയുകയും സ്ത്രീകളുടെ എണ്ണം അധികരിക്കുകയും ചെയ്യും; അവസാനം അൻപത് സ്ത്രീകളുടെ കാര്യങ്ങൾ നോക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും ഒരു പുരുഷൻ മാത്രമുണ്ടാകുന്ന സ്ഥിതിവിശേഷം സംജാതമാകും.

فوائد الحديث

അന്ത്യനാളിൻ്റെ അടയാളങ്ങളിൽ ചിലത് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.

അന്ത്യനാളിൻ്റെ സമയം എപ്പോഴാണ് എന്നതിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിൻ്റെ പക്കൽ മാത്രമുള്ള, അദൃശ്യജ്ഞാനങ്ങളിൽ പെട്ടതാണ്.

മതപരമായ വിജ്ഞാനം ഇല്ലാതെയാകുന്നതിന് മുൻപ് അത് പഠിച്ചെടുക്കാനുള്ള പ്രേരണയും പ്രോത്സാഹനവും.

التصنيفات

ബർസഖീ ജീവിതം, വിജ്ഞാനത്തിൻ്റെ ശ്രേഷ്ഠത