എൻ്റെ ഉമ്മത്തിൻ്റെ അവസാനകാലക്കാരിൽ ഒരു കൂട്ടരുണ്ടാകും; നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത…

എൻ്റെ ഉമ്മത്തിൻ്റെ അവസാനകാലക്കാരിൽ ഒരു കൂട്ടരുണ്ടാകും; നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അവർ നിങ്ങളോട് പറയുന്നതാണ്. നിങ്ങൾ അവരെ സൂക്ഷിച്ചു കൊള്ളുക!

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിൻ്റെ അവസാനകാലക്കാരിൽ ഒരു കൂട്ടരുണ്ടാകും; നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അവർ നിങ്ങളോട് പറയുന്നതാണ്. നിങ്ങൾ അവരെ സൂക്ഷിച്ചു കൊള്ളുക!"

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യുടെ ഉമ്മത്തിൽ (മുസ്‌ലിംകൾക്കിടയിൽ) അവസാനകാലത്ത് കള്ളം കെട്ടിച്ചമക്കുന്ന ചിലർ പ്രത്യക്ഷപ്പെടുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവർക്ക് മുൻപ് ഒരാളും പറയാത്ത കാര്യങ്ങൾ ഇക്കൂട്ടർ പറയും. കള്ളഹദീഥുകളും കെട്ടിച്ചമച്ച കാര്യങ്ങളും അവർ ജനങ്ങളോട് പറയും. അതിനാൽ അവരിൽ നിന്ന് അകലം പാലിക്കാനും, അവരോടൊപ്പം കൂടിയിരിക്കാതിരിക്കാനും, അവരുടെ സംസാരങ്ങൾ കേൾക്കാതിരിക്കാനും നബി -ﷺ- നമ്മോട് കൽപ്പിക്കുന്നു. ചിലപ്പോൾ അവരുടെ കള്ളത്തരങ്ങൾ മനസ്സുകളിൽ കയറിപ്പറ്റുകയും, അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് സാധിക്കാതെ വരികയും ചെയ്തേക്കാം.

فوائد الحديث

നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ അടയാളങ്ങളിലൊന്ന് ഈ ഹദീഥിലുണ്ട്. തൻ്റെ ഉമ്മത്തിൽ സംഭവിക്കാനിരിക്കുന്ന കാര്യത്തെ കുറിച്ച് അവിടുന്ന് പറഞ്ഞു തരികയും, അവിടുന്ന് അറിയിച്ചത് പോലെത്തന്നെ സംഭവിക്കുകയും ചെയ്തു.

അല്ലാഹുവിൻ്റെ റസൂൽ -ﷺ- യെ ക്കുറിച്ചും, ഇസ്‌ലാം മതത്തിൻ്റെ കാര്യത്തിലും കളവ് പറയുന്നവരിൽ നിന്ന് അകന്നു നിൽക്കണം; അവരുടെ കളവുകൾക്ക് ചെവി കൊടുത്തുകൂടാ.

നബി -ﷺ- യുടെ ഹദീഥുകൾ എന്ന് പറയപ്പെടുന്ന കാര്യങ്ങളെല്ലാം സ്ഥിരപ്പെട്ടതും സ്വീകാര്യവുമാണോ എന്നുറപ്പ് വരുത്തിയിട്ടല്ലാതെ സ്വീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നുള്ള താക്കീത്.

التصنيفات

നബിചര്യയുടെ പ്രാധാന്യവും സ്ഥാനവും, നബിചര്യയുടെ രേഖപ്പെടുത്തൽ, ബർസഖീ ജീവിതം