നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരത്തിൻ്റെയും അവസാനത്തിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു

നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരത്തിൻ്റെയും അവസാനത്തിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു

മുഗീറഃ ബ്നു ശുഅ്ബഃയുടെ എഴുത്തുകാരനായിരുന്ന വർറാദ് നിവേദനം: മുആവിയഃ -رَضِيَ اللَّهُ عَنْهُ- ന് എഴുതാനായി ഒരു സന്ദേശം മുഗീറഃ ബ്നു ശുഅ്ബഃ എനിക്ക് പറഞ്ഞു തന്നു: നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരത്തിൻ്റെയും അവസാനത്തിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു: "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും സർവ്വ സ്തുതികളും. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരുമില്ല. പദവിയുള്ളവന് നിൻ്റെയടുക്കൽ ആ പദവി പ്രയോജനം ചെയ്യുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരങ്ങളുടെയും അവസാനത്തിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു: "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും സർവ്വ സ്തുതുകളും. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരുമില്ല. പദവിയുള്ളവന് നിൻ്റെയടുക്കൽ ആ പദവി പ്രയോജനം ചെയ്യുകയില്ല." ഈ ദിക്റിൻ്റെ വിശദീകരണം ഇപ്രകാരമാണ്: അല്ലാഹുവിൻ്റെ ഏകത്വം അറിയിക്കുന്ന ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് ഞാൻ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. സർവ്വ ആരാധനകളും ഞാൻ അല്ലാഹുവിന് മാത്രമേ സമർപ്പിക്കുകയുള്ളൂ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. യഥാർത്ഥ അധികാരവും, അതിൻ്റെ പൂർണ്ണതയും അല്ലാഹുവിന് മാത്രമേയുള്ളൂ എന്നും, ആകാശഭൂമികളിലെ സർവ്വ സ്തുതികളും അല്ലാഹുവിന് മാത്രമാണ് അർഹതപ്പെട്ടത് എന്നും ഞാൻ അതോടൊപ്പം അംഗീകരിക്കുന്നു. കാരണം അവനാണ് എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവൻ. അല്ലാഹു നൽകാൻ തീരുമാനിക്കുകയോ തടയാൻ തീരുമാനിക്കുകയോ ചെയ്ത ഒരു കാര്യത്തെ മാറ്റിമറിക്കാൻ ആരുമില്ല. ധനവും സമ്പത്തും ഉള്ളവർക്ക് അവരുടെ സമ്പത്ത് അല്ലാഹുവിങ്കൽ യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അവൻ്റെ പക്കൽ സൽകർമ്മങ്ങൾ മാത്രമാണ് പ്രയോജനം ചെയ്യുക.

فوائد الحديث

നിസ്കാരങ്ങൾക്ക് ശേഷം അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുന്ന ഈ വാചകങ്ങൾ പറയുക എന്നത് സുന്നത്താണ്.

നബി -ﷺ- യുടെ സുന്നത്തുകൾ ജീവിതത്തിൽ പാലിക്കാനും അവ പ്രചരിപ്പിക്കാനുമുള്ള പ്രേരണ (മുഗീറ ബ്നു ശുഅ്ബയുടെ പ്രവർത്തിയിൽ നിന്ന് മനസ്സിലാക്കാം).

التصنيفات

നിസ്കാരത്തിലെ ദിക്റുകൾ