എല്ലാ രണ്ട് അദാനുകൾക്കും ഇടയിൽ നിസ്കാരമുണ്ട്. എല്ലാ രണ്ട് അദാനുകൾക്കും ഇടയിൽ നിസ്കാരമുണ്ട്." മൂന്നാമത്തെ…

എല്ലാ രണ്ട് അദാനുകൾക്കും ഇടയിൽ നിസ്കാരമുണ്ട്. എല്ലാ രണ്ട് അദാനുകൾക്കും ഇടയിൽ നിസ്കാരമുണ്ട്." മൂന്നാമത്തെ തവണയും അത് അവിടുന്ന് ആവർത്തിച്ചെങ്കിലും, (അവസാനത്തിൽ) അവിടുന്ന് പറഞ്ഞു: "ഉദ്ദേശിക്കുന്നവർക്ക്

അബ്ദുല്ലാഹി ബ്‌നു മുഗഫ്ഫൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ രണ്ട് അദാനുകൾക്കും ഇടയിൽ നിസ്കാരമുണ്ട്. എല്ലാ രണ്ട് അദാനുകൾക്കും ഇടയിൽ നിസ്കാരമുണ്ട്." മൂന്നാമത്തെ തവണയും അത് അവിടുന്ന് ആവർത്തിച്ചെങ്കിലും, (അവസാനത്തിൽ) അവിടുന്ന് പറഞ്ഞു: "ഉദ്ദേശിക്കുന്നവർക്ക്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

എല്ലാ ബാങ്കിനും ഇഖാമത്തിനും ഇടയിൽ നിസ്കാരം നിർവ്വഹിക്കുന്നത് സുന്നത്താണെന്ന് നബി -ﷺ- അറിയിക്കുന്നു. മൂന്ന് തവണ അവിടുന്ന് അക്കാര്യം ആവർത്തിച്ചു പറഞ്ഞു. മൂന്നാമത്തെ തവണ, ഉദ്ദേശിക്കുന്നവർ മാത്രമേ അത് നിസ്കരിക്കേണ്ടതുള്ളൂ, അത് (നിർബന്ധമല്ല, മറിച്ച്) സുന്നത്താണെന്ന് അവിടുന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

فوائد الحديث

ബാങ്കിലും ഇഖാമത്തിനും ഇടയിൽ നിസ്കരിക്കുന്നത് സുന്നത്താണ്.

നബി -ﷺ- ചില കാര്യങ്ങൾ ആവർത്തിച്ചു പറയുമായിരുന്നു; എല്ലാവർക്കും കേൾക്കേണ്ടതിന് വേണ്ടിയും പറയുന്ന വിഷയം ഊന്നിപ്പറയുന്നതിനും വേണ്ടിയായിരുന്നു അത്.

രണ്ട് അദാനുകൾ എന്നാണ് ഹദീഥിൽ വന്ന പദമെങ്കിലും അതിൻ്റെ ഉദ്ദേശ്യം ബാങ്കും ഇഖാമത്തുമാണ്. സൂര്യനെയും ചന്ദ്രനെയും ഉദ്ദേശിച്ചു കൊണ്ട് രണ്ട് ചന്ദ്രന്മാർ എന്ന് വാക്കർത്ഥം നൽകാവുന്ന 'ഖമറയ്നി' എന്ന വാക്കും, അബൂബക്റിനെയും ഉമറിനെയും ഉദ്ദേശിച്ചു കൊണ്ട് രണ്ട് ഉമറുമാർ എന്ന് വാക്കർത്ഥം നൽകാവുന്ന ഉമറയ്നി എന്ന വാക്കുമെല്ലാം ഉപയോഗിക്കാറുള്ള അറബി ശൈലിയുടെ ഭാഗമാണത്.

അദാൻ (ബാങ്ക്) നിസ്കാരത്തിൻ്റെ സമയം ആരംഭിച്ചിരിക്കുന്നു എന്നതിനുള്ള അറിയിപ്പും, ഇഖാമത്ത്; നിസ്കാരം ആരംഭിക്കുകയാണ് എന്ന അറിയിപ്പുമാണ്.

التصنيفات

ബാങ്കുവിളിയും ഇഖാമതും, (സ്വലാതു തത്വവ്വുഅ്) സുന്നത്ത് നമസ്കാരം