സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു

സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു.

[സ്വഹീഹ്]

الشرح

സ്ത്രീകൾക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് അവരോട് സാദൃശ്യരാകാൻ ശ്രമിക്കുന്ന എല്ലാ പുരുഷന്മാരെയും അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടുകയും അകലെയാക്കുകയും ചെയ്യട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിക്കുന്നു. സ്ത്രീകൾക്ക് മാത്രം പ്രത്യേകമായ വസ്ത്രത്തിൻ്റെ രൂപമോ നിറമോ രീതിയോ വസ്ത്രധാരണ ശൈലിയോ അലങ്കാരമോ മറ്റോ സ്വീകരിക്കുന്നതെല്ലാം ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടും. ഇതു പോലെ, പുരുഷന്മാർക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്കെതിരെയും അവിടുന്ന് പ്രാർത്ഥിച്ചിരിക്കുന്നു. കബാഇറുകളിൽ പെട്ട, വൻപാപമായി എണ്ണപ്പെട്ട തിന്മയാണിത്.

فوائد الحديث

ശൗകാനീ -رَحِمَهُ اللَّهُ- പറയുന്നു: "സ്ത്രീകൾ പുരുഷന്മാരോട് സദൃശ്യരാകുന്നതും പുരുഷന്മാർ സ്ത്രീകളോട് സദൃശ്യരാകുന്നതും ഹറാമാണ്. കാരണം നബി -ﷺ- ഹറാമായ ഒരു കാര്യത്തിനെതിരെയല്ലാതെ ശാപവാക്കുകൾ പറയുകയില്ല."

ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: "സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ധരിക്കാറുള്ള വസ്ത്രങ്ങൾ ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല. ചില ബനിയനുകളും മറ്റും അതിന് ഉദാഹരണമാണ്. ഇവ ധരിക്കുന്നതിൽ തെറ്റില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും അവ ധരിക്കാം; കാരണം അവ രണ്ടു പേർക്കും അനുയോജ്യമാണ്."

التصنيفات

വിലക്കപ്പെട്ട സദൃശ്യപ്പെടൽ, വസ്ത്രവും അലങ്കാരവും