إعدادات العرض
പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവയിൽ ആദ്യത്തേതും, ഏറ്റവും മോശമായത് അവസാനത്തേതുമാണ്. സ്ത്രീകളുടെ…
പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവയിൽ ആദ്യത്തേതും, ഏറ്റവും മോശമായത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവസാനത്തേതും ഏറ്റവും മോശം ആദ്യത്തേതുമാണ്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവയിൽ ആദ്യത്തേതും, ഏറ്റവും മോശമായത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവസാനത്തേതും ഏറ്റവും മോശം ആദ്യത്തേതുമാണ്."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو हिन्दी 中文 Kurdî Português অসমীয়া Kiswahili አማርኛ ગુજરાતી Tiếng Việt Nederlands සිංහල Hausa پښتو नेपाली ไทย Кыргызча Malagasy Română Svenska Lietuvių తెలుగు ქართულიالشرح
പുരുഷന്മാരുടെ നിസ്കാരത്തിൻ്റെ സ്വഫ്ഫുകളിൽ (അണികളിൽ) ഏറ്റവും ഉത്തമമായതും ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്നതും ശ്രേഷ്ഠതയുള്ളതും അതിലെ ആദ്യത്തെ സ്വഫ്ഫുകളാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഇമാമിനോട് ഏറ്റവും അടുത്തു നിൽക്കുന്നതും, അദ്ദേഹത്തിൻ്റെ പാരായണം ഏറ്റവും നന്നായി കേൾക്കാൻ കഴിയുന്നതും, സ്ത്രീകളിൽ നിന്ന് ഏറ്റവും അകലമുള്ളതുമായ സ്വഫ്ഫ് ആദ്യത്തെ സ്വഫ്ഫാണ്. മോശമായതും, പ്രതിഫലം കുറഞ്ഞതും, ദീനിൻ്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധ്യത കുറവുള്ളതുമായ സ്വഫ്ഫ് അവസാനത്തെ സ്വഫ്ഫാണ്. സ്ത്രീകളുടെ സ്വഫ്ഫുകളില്‍ ഏറ്റവും ഉത്തമമായത് അവസാനത്തെ സ്വഫ്ഫാണ്. കാരണം അവർക്ക് മറ നൽകുന്നതും, പുരുഷന്മാരുമായി കൂടിക്കലരുന്നതിൽ നിന്നും അവരെ കാണുന്നതിൽ നിന്നും അകന്നതും, കുഴപ്പങ്ങളിൽ നിന്ന് സുരക്ഷിതവും അവസാനത്തെ സ്വഫ്ഫാണ്. പുരുഷന്മാരോട് ഏറ്റവും അടുത്തു നിൽക്കുന്നതും കുഴപ്പങ്ങൾ ഉണ്ടാവാൻ ഏറ്റവും സാധ്യതയുള്ളതുമായ ആദ്യത്തെ സ്വഫ്ഫാണ് സ്ത്രീകൾക്ക് ഏറ്റവും മോശമായിട്ടുള്ളത്.فوائد الحديث
നന്മകളിലേക്ക് ധൃതികൂട്ടാനും, നിസ്കാരത്തിൽ ആദ്യത്തെ സ്വഫ്ഫുകൾ നേടിയെടുക്കാനും പുരുഷന്മാർക്ക് പ്രോത്സാഹനം നൽകുന്നതാണ് നബി -ﷺ- യുടെ വാക്കുകൾ.
സ്ത്രീകൾ വേറിട്ട സ്വഫ്ഫുകളിലായിക്കൊണ്ട്, പുരുഷന്മാരുള്ള മസ്ജിദുകളിൽ നിസ്കരിക്കുന്നത് അനുവദനീയമാണ്. എന്നാൽ അവർ പുരുഷന്മാരിൽ നിന്ന് മറ സ്വീകരിക്കുകയും അവരുടെ ലജ്ജ കാത്തുസൂക്ഷിക്കുന്ന വിധത്തിലായിരിക്കുകയും വേണം.
സ്ത്രീകൾ മസ്ജിദിൽ ഒരുമിച്ചു കൂടിയാൽ അവർ പുരുഷന്മാർ സ്വഫായി നിൽക്കുന്നത് പോലെത്തന്നെ സ്വഫ്ഫായി നിൽക്കണം. അകന്ന് നിൽക്കാതെ പരസ്പരം ചേർന്നു നിന്നു കൊണ്ടും വിടവുകൾ നികത്തിയുമാണ് സ്വഫ്ഫ് കെട്ടേണ്ടത്.
സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് അകലം പാലിക്കുക എന്നത് ആരാധനയുടെ സന്ദർഭങ്ങളിൽ വരെ ഇസ്‌ലാം ഏറെ ശ്രദ്ധയോടെ പരിപാലിച്ചിട്ടുണ്ട് എന്നതിൽ നിന്ന് അതിൻ്റെ ഗൗരവം മനസ്സിലാക്കാം.
ജനങ്ങൾ അവരുടെ പ്രവർത്തനങ്ങളുടെ അവസ്ഥ അനുസരിച്ച് വ്യത്യസ്ത പദവികളിലായിരിക്കും.
നവവി (റഹി) പറയുന്നു: "പുരുഷന്മാരുടെ സ്വഫ്ഫുകളുടെ വിഷയം ഹദീഥിൽ പറഞ്ഞതു പോലെയാണ് എല്ലായിടത്തും ബാധകമായിട്ടുള്ളത്. അതിലെ ഏറ്റവും നല്ല സ്വഫ്ഫ് ആദ്യത്തെ സ്വഫ്ഫാണ് -എന്നും എപ്പോഴും-. എന്നാൽ സ്ത്രീകളുടെ സ്വഫ്ഫിൻ്റെ കാര്യത്തിൽ -ഹദീഥിൽ പറഞ്ഞത് ബാധകമാവുക- പുരുഷന്മാരുടെ സ്വഫ്ഫിൻ്റെ പിറകിൽ തുടർച്ചയായി അവരുടെ സ്വഫ്ഫ് ഉണ്ടാകുമ്പോഴാണ്. എന്നാൽ പുരുഷന്മാരിൽ നിന്ന് പൂർണ്ണമായും വേറിട്ട നിലയിലാണ് അവർ നിസ്കരിക്കുന്നത് എങ്കിൽ അവരുടെ സ്വഫ്ഫിൻ്റെ കാര്യവും പുരുഷന്മാരുടെ സ്വഫ്ഫ് പോലെത്തന്നെയാണ്. അവരുടെ ആദ്യത്തെ സ്വഫ്ഫ് ഏറ്റവും ശ്രേഷ്ഠമായതും, അവസാന സ്വഫ്ഫ് ഏറ്റവും മോശമായതും തന്നെയാണ്."
നവവി (റഹി) പറയുന്നു: "ഹദീഥിൽ ശ്രേഷ്ഠതയുണ്ട് എന്ന് അറിയിക്കപ്പെട്ട ആദ്യത്തെ സ്വഫ്ഫ് എന്നത് കൊണ്ട് ഉദ്ദേശ്യം ഇമാമിൻ്റെ തൊട്ടുപിറകിലുള്ള സ്വഫ്ഫാണ്. നിസ്കരിക്കാൻ വന്ന വ്യക്തി നേരത്തെ വന്നാലും വൈകിവന്നാലും, ഇമാമിന്റെ മുറിയുടെ ചുമരോ മറ്റു വല്ലതുമോ ആ സ്വഫ്ഫിനിടയിൽ വിടവുണ്ടാക്കിയാലും ഇല്ലെങ്കിലും ഏറ്റവും ഉത്തമം ഒന്നാമത്തെ സ്വഫ്ഫ് തന്നെയാണ്."