إعدادات العرض
ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന…
ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു." അബൂ ഖിലാബ -رَحِمَهُ اللَّهُ- പറയുന്നു: "അവിടുന്ന് ഇക്കൂട്ടത്തിൽ ആദ്യം പറഞ്ഞത് കുടുംബത്തിൻ്റെ കാര്യമാണ്." ശേഷം അദ്ദേഹം പറഞ്ഞു: "ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളുടെ ചെലവ് നടത്തുകയും, അവർക്ക് അതു മൂലം (മറ്റുള്ളവരോട് ചോദിക്കേണ്ടി വരാത്തവിധം) അഭിമാനം കാത്തു സൂക്ഷിക്കാൻ സാധിക്കുകയോ, അല്ലെങ്കിൽ അല്ലാഹു അതിൽ പ്രയോജനം നൽകുകയും അവർ ധനികരാവുകയും ചെയ്യുന്ന സ്ഥിതിക്ക് കാരണമാകുകയോ ചെയ്യുന്ന വ്യക്തിയെക്കാൾ ശ്രേഷ്ഠമായ പ്രതിഫലം ലഭിക്കുന്ന മറ്റാരുണ്ട്?!"
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Kurdî Kiswahili Português සිංහල دری অসমীয়া ไทย Tiếng Việt አማርኛ Svenska Yorùbá Кыргызча Hausa ગુજરાતી नेपाली Oromoo Română Nederlands Soomaali پښتو తెలుగు Kinyarwanda ಕನ್ನಡ Malagasy Српски Moore ქართული Čeština Magyar Українська Lietuvių Македонскиالشرح
ദാനധർമത്തിൻ്റെ വ്യത്യസ്ത മാർഗങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചത്. ഒരാൾക്ക് മേൽ പല വിധത്തിലുള്ള ദാനധർമങ്ങൾക്ക് വഴിയുണ്ടെങ്കിൽ അയാളുടെ മേൽ ആദ്യമാദ്യം നിർബന്ധമാകുന്നവ എന്ന ക്രമത്തിലാണ് അവിടുന്ന് അവ വിവരിച്ചത്. ഏറ്റവും പ്രധാനപ്പെട്ടത് അവിടുന്ന് ഏറ്റവുമാദ്യം പറഞ്ഞു. തൻ്റെ മേൽ ചെലവഴിക്കാൻ ബാധ്യതയുള്ളവർക്ക് സമ്പത്ത് നൽകുക എന്നതിനാണ് ഏറ്റവുമധികം പ്രതിഫലമുണ്ടായിരിക്കുക എന്ന് അവിടുന്ന് അറിയിക്കുന്നു; ഭാര്യയും മക്കളും അതിൽ പെടുന്നവരാണ്. അതിന് ശേഷം അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിന് ഉപയോഗിക്കാനായി ഒരുക്കി വെക്കപ്പെട്ടിട്ടുള്ള വാഹനത്തിന് വേണ്ടി ചെലവഴിക്കുന്നതിനാണ് സ്ഥാനം. അതിന് ശേഷം അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെട്ടിരിക്കുന്ന തൻ്റെ കൂടെയുള്ളവർക്കും സഹചാരികൾക്കും വേണ്ടി ചെലവ് ചെയ്യുന്നതാണ്.فوائد الحديث
ഒരാൾക്ക് വ്യത്യസ്ത ദാനധർമങ്ങൾ ചെയ്യാനുള്ള വഴി ഒരേ സമയം മുന്നിലെത്തിയാൽ അതിൽ ഏറ്റവും ശ്രേഷ്ഠമായത് തീരുമാനിക്കേണ്ടത് ഈ ഹദീഥിൽ പറയപ്പെട്ട ക്രമത്തിലാണ്.
തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്നതാണ് മറ്റെല്ലാ ദാനധർമങ്ങളേക്കാളും ശ്രേഷ്ഠമായിട്ടുള്ളത്.
അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിന് വേണ്ടി സമ്പത്ത് ചെലവഴിക്കുക എന്നത് ഏറ്റവും ശ്രേഷ്ഠമായ ദാനധർമങ്ങളിൽ പെട്ടതാണ്. യുദ്ധത്തിനുള്ള പടക്കോപ്പുകൾ ഒരുക്കുന്നതിനും, പടയാളികളെ ഒരുക്കുന്നതിന് വേണ്ടിയുമെല്ലാമുള്ള ദാനങ്ങൾ ഇതിൽ ഉൾപ്പെടും.
അല്ലാഹുവിൻ്റെ മാർഗത്തിൽ എന്നാണ് ഹദീഥിൽ വന്ന പദത്തിൻ്റെ നേരർത്ഥം. (പൊതുവെ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനാണ് ഈ പദം ഉപയോഗിക്കപ്പെടാറുള്ളത് എങ്കിലും) ഇവിടെ ഹജ്ജും മറ്റും പോലുള്ള എല്ലാ നന്മകളും ഈ പദത്തിന് കീഴിൽ ഉൾപ്പെടും എന്നും അഭിപ്രായമുണ്ട്.