നിങ്ങളിലാരെങ്കിലും അവന് ഇഷ്ടമുള്ള ഒരു സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാകുന്നു. ആ സ്വപ്നത്തിന് അവൻ…

നിങ്ങളിലാരെങ്കിലും അവന് ഇഷ്ടമുള്ള ഒരു സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാകുന്നു. ആ സ്വപ്നത്തിന് അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. അവനത് (മറ്റുള്ളവരോട്) പറയുകയും ചെയ്യട്ടെ. ഇനി അവന് വെറുപ്പുണ്ടാക്കുന്ന സ്വപ്നമാണ് കണ്ടതെങ്കിൽ അത് പിശാചിൽ നിന്ന് മാത്രമുള്ളതാണ്. അവൻ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുകയും, ഒരാളോടും അതിനെ കുറിച്ച് പറയാതിരിക്കുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമുണ്ടാക്കുകയില്ല

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "നിങ്ങളിലാരെങ്കിലും അവന് ഇഷ്ടമുള്ള ഒരു സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാകുന്നു. ആ സ്വപ്നത്തിന് അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. അവനത് (മറ്റുള്ളവരോട്) പറയുകയും ചെയ്യട്ടെ. ഇനി അവന് വെറുപ്പുണ്ടാക്കുന്ന സ്വപ്നമാണ് കണ്ടതെങ്കിൽ അത് പിശാചിൽ നിന്ന് മാത്രമുള്ളതാണ്. അവൻ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുകയും, ഒരാളോടും അതിനെ കുറിച്ച് പറയാതിരിക്കുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമുണ്ടാക്കുകയില്ല."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

സന്തോഷം നൽകുന്ന നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണെന്നും, അവ കണ്ടാൽ അല്ലാഹുവിനെ അതിൻ്റെ പേരിൽ സ്തുതിക്കണമെന്നും, അത് മറ്റുള്ളവരെ അറിയിക്കാം എന്നും നബി -ﷺ- പഠിപ്പിക്കുന്നു. എന്നാൽ പ്രയാസകരമായതോ ദുഃഖം ജനിപ്പിക്കുന്നതോ ആയ സ്വപ്നങ്ങൾ പിശാചിൽ നിന്നുള്ളത് മാത്രമാണെന്നും, അവ സംഭവിച്ചാൽ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടണമെന്നും, അത് ഒരാളോടും പറയരുതെന്നും അവിടുന്ന് അറിയിച്ചു. എങ്കിൽ ആ സ്വപ്നം അവനെ ഉപദ്രവമേൽപ്പിക്കില്ലെന്നും, നബി -ﷺ- പഠിപ്പിച്ച ഈ മാർഗങ്ങൾ സ്വീകരിക്കുന്നത് അത് മൂലമുണ്ടായേക്കാവുന്ന പ്രയാസങ്ങളിൽ നിന്ന് രക്ഷ നൽകാനുള്ള കാരണമാണെന്നും അതിൽ നിന്ന് മനസ്സിലാക്കാം.

فوائد الحديث

സ്വപ്നങ്ങളുടെ ഇനങ്ങൾ ഇപ്രകാരമാണ്; 1- നല്ല സ്വപ്നം; സത്യവും സന്തോഷവാർത്തയും അടങ്ങുന്ന, അല്ലാഹുവിൽ നിന്നുള്ള സ്വപ്നങ്ങൾ. ഇവ ഒരാൾ സ്വയം കാണുകയോ അല്ലെങ്കിൽ അയാളെക്കുറിച്ച് മറ്റൊരാൾ കാണുകയോ ചെയ്യുന്നതാണ്. 2- മനസ്സിലെ ചിന്തകൾ; ഒരാൾ ഉണർന്നിരിക്കുമ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ അവൻ സ്വപ്നത്തിൽ കണ്ടേക്കാം. 3- പിശാചിൽ നിന്നുണ്ടാകുന്ന, ദുഖവും വിഷാദവും സൃഷ്ടിക്കുന്ന പാഴ്ക്കിനാവുകൾ.

നല്ല സ്വപ്നം കണ്ടാൽ ചെയ്യേണ്ട കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ ഇവയാണ്: (1) പ്രസ്തുത സ്വപ്നത്തിന് നന്ദിയായി അല്ലാഹുവിനെ സ്തുതിക്കുക (ഹംദ് പറയുക). (2) അതിൽ സന്തോഷമുള്ളവനാവുക. (3) തന്നോട് സ്നേഹമുള്ളവരോട് മാത്രം ആ സ്വപ്നത്തെ കുറിച്ച് സംസാരിക്കുക; വെറുപ്പ് വെച്ചു പുലർത്തുന്നവരോട് അത് പറയരുത്.

അനിഷ്ടകരമായ സ്വപ്നങ്ങൾ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങൾ അഞ്ചാണ്: (1) പ്രസ്തുത സ്വപ്നത്തിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുക. (2) പിശാചിൽ നിന്ന് രക്ഷ തേടുക. (3) ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നാൽ തൻ്റെ ഇടതുഭാഗത്തേക്ക് മൂന്ന് തവണ (ചെറുതായി) തുപ്പുക. (4) പ്രസ്തുത സ്വപ്നം ഒരാളോടും പറയാതിരിക്കുക. (5) സ്വപ്നം കണ്ടതിന് ശേഷം വീണ്ടും ഉറങ്ങാൻ ഉദ്ദേശിക്കുകയാണെങ്കിൽ അവൻ കിടന്നിരുന്ന വശം മാറിക്കിടക്കുക. ഇത്രയും ചെയ്താൽ ആ സ്വപ്നം അവന് ഉപദ്രവമേൽപ്പിക്കുകയില്ല.

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "നല്ല സ്വപ്നങ്ങൾ തന്നെ ഇഷ്ടമില്ലാത്തവർക്ക്

വിവരിച്ചു കൊടുത്താൽ അവർ -അവനോടുള്ള വെറുപ്പോ അസൂയയോ കാരണത്താൽ- അത് അവന് ഇഷ്ടകരമാകാത്ത വിധത്തിൽ വ്യാഖ്യാനിക്കാൻ സാധ്യതയുണ്ട്. ഇത് ചിലപ്പോൾ പ്രസ്തുത സ്വപ്നം മോശമായ ആ വ്യാഖ്യാനപ്രകാരം സംഭവിക്കാൻ സാധ്യതയുണ്ടാക്കിയേക്കാം. അതുമല്ലെങ്കിൽ അവന് ഈ വിശദീകരണം ദുഖഃവും പ്രയാസവും സൃഷ്ടിച്ചേക്കാം. അതിനാലാണ് ഒരാളെ ഇഷ്ടമില്ലാത്തവരോട് നല്ല സ്വപ്നം പറയരുതെന്ന് വിലക്കിയത്."

അനുഗ്രഹങ്ങൾ ലഭിക്കുകയും, അല്ലാഹുവിൽ നിന്നുള്ള

ഔദാര്യങ്ങൾ പുതുതായി സംഭവിക്കുകയും ചെയ്യുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുക. നന്മകൾ നിലനിൽക്കാൻ അത് കാരണമാകുന്നതാണ്.

التصنيفات

സ്വപ്നവുമായി ബന്ധപ്പെട്ട മര്യാദകൾ