إعدادات العرض
1- നിങ്ങളിലാരെങ്കിലും അവന് ഇഷ്ടമുള്ള ഒരു സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാകുന്നു. ആ സ്വപ്നത്തിന് അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. അവനത് (മറ്റുള്ളവരോട്) പറയുകയും ചെയ്യട്ടെ. ഇനി അവന് വെറുപ്പുണ്ടാക്കുന്ന സ്വപ്നമാണ് കണ്ടതെങ്കിൽ അത് പിശാചിൽ നിന്ന് മാത്രമുള്ളതാണ്. അവൻ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുകയും, ഒരാളോടും അതിനെ കുറിച്ച് പറയാതിരിക്കുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമുണ്ടാക്കുകയില്ല
2- നല്ല സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണ്. മോശം സ്വപ്നം പിശാചിൽ നിന്നുള്ളതാണ്. ആരെങ്കിലും അവന് അനിഷ്ടമുണ്ടാക്കുന്ന എന്തെങ്കിലും കാര്യം കണ്ടുവെങ്കിൽ അവൻ തൻ്റെ ഇടതു ഭാഗത്തേക്ക് മൂന്ന് തവണ (ഉമിനീർ ചെറുതായി തെറിപ്പിച്ചു കൊണ്ട്) തുപ്പട്ടെ. പിശാചിൽ നിന്ന് അവൻ രക്ഷതേടുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമേൽപ്പിക്കുകയില്ല