ഒരാൾ നബി -ﷺ- യുടെ അരികിൽ തൻ്റെ ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: " നീ നിൻ്റെ വലതു കൈ കൊണ്ട്…

ഒരാൾ നബി -ﷺ- യുടെ അരികിൽ തൻ്റെ ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: " നീ നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക." അയാൾ പറഞ്ഞു: "എനിക്ക് സാധിക്കില്ല." നബി -ﷺ- പറഞ്ഞു: "നിനക്ക് സാധിക്കാതിരിക്കട്ടെ

സലമത്തുബ്നുൽ അക്വഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി -ﷺ- യുടെ അരികിൽ തൻ്റെ ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: " നീ നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക." അയാൾ പറഞ്ഞു: "എനിക്ക് സാധിക്കില്ല." നബി -ﷺ- പറഞ്ഞു: "നിനക്ക് സാധിക്കാതിരിക്കട്ടെ." അഹങ്കാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല അവനെ തടഞ്ഞത്. പിന്നീട് തൻ്റെ വായിലേക്ക് അവൻ വലതു കൈ ഉയർത്തിയിട്ടില്ല.

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്ന ഒരാളെ കണ്ടപ്പോൾ അവനോട് തൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കാൻ നബി -ﷺ- കൽപ്പിച്ചു. എന്നാൽ ഈ മനുഷ്യൻ അഹങ്കാരത്തോടെ 'തനിക്കത് സാധ്യമല്ലെന്ന്' കള്ളം പറഞ്ഞു. വലതു കൈ കൊണ്ട് ഭക്ഷിക്കാൻ ഇനി സാധിക്കാതെ വരട്ടെ എന്ന് നബി -ﷺ- അവനെതിരെ ഈ സന്ദർഭത്തിൽ പ്രാർത്ഥിച്ചു. അല്ലാഹു അവിടുത്തെ പ്രാർത്ഥന സ്വീകരിക്കുകയും, അവൻ്റെ വലതു കയ്യിൻ്റെ സ്വാധീനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ വേണ്ടി അവൻ തൻ്റെ വലതു കൈ വായിലേക്ക് ഉയർത്തിയിട്ടില്ല.

فوائد الحديث

വലതു കൈ കൊണ്ട് ഭക്ഷിക്കുക എന്നത് നിർബന്ധമാണ്; ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്നത് നിഷിദ്ധവും.

മതപരമായ വിധിവിലക്കുകൾ പ്രാവർത്തികമാക്കുന്നതിൽ നിന്ന് അഹങ്കാരം കാണിക്കുന്നവർ (അല്ലാഹുവിൻ്റെ) ശിക്ഷക്ക് അർഹരാണ്.

നബി -ﷺ- യുടെ പ്രാർത്ഥനകൾക്ക് ഉടനടി ഉത്തരം ലഭിച്ചു. അല്ലാഹു അവിടുത്തേക്ക് നൽകിയ ആദരവിൻ്റെ ഭാഗമായിരുന്നു അത്.

എല്ലാ സന്ദർഭത്തിലും -അത് ഭക്ഷണം കഴിക്കുന്ന വേളയിലാണെങ്കിൽ പോലും- നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും വേണം.

التصنيفات

ഭക്ഷണം കഴിക്കുന്നതിൻ്റെയും പാനീയങ്ങൾ കുടിക്കുന്നതിൻ്റെയും മര്യാദകൾ