നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ അവന് സലാം പറയട്ടെ. അവർക്ക് രണ്ടു പേർക്കുമിടയിൽ ഒരു മരമോ മതിലോ കല്ലോ…

നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ അവന് സലാം പറയട്ടെ. അവർക്ക് രണ്ടു പേർക്കുമിടയിൽ ഒരു മരമോ മതിലോ കല്ലോ മറയിടുകയും, വീണ്ടും അവർ കണ്ടുമുട്ടുകയും ചെയ്താൽ വീണ്ടും അവൻ സലാം പറയട്ടെ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ അവന് സലാം പറയട്ടെ. അവർക്ക് രണ്ടു പേർക്കുമിടയിൽ ഒരു മരമോ മതിലോ കല്ലോ മറയിടുകയും, വീണ്ടും അവർ കണ്ടുമുട്ടുകയും ചെയ്താൽ വീണ്ടും അവൻ സലാം പറയട്ടെ."

[സ്വഹീഹ്] [അബൂദാവൂദ് ഉദ്ധരിച്ചത്]

الشرح

ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ മുസ്‌ലിമായ മറ്റൊരു സഹോദരനെ കണ്ടുമുട്ടുമ്പോഴെല്ലാം സലാം പറയാൻ നബി -ﷺ- പ്രോത്സാഹിപ്പിക്കുന്നു. രണ്ടു പേർ ഒരുമിച്ചു യാത്ര ചെയ്യുന്ന വേളയിൽ അവർക്കിടയിൽ ഒരു മരമോ മതിലോ വലിയൊരു കല്ലോ മറയിടുകയും, വീണ്ടും അവർ ഉടനടി കണ്ടുമുട്ടുകയും ചെയ്യുകയാണെങ്കിൽ പോലും അവർ വീണ്ടും സലാം പറയട്ടെ എന്നും അവിടുന്ന് അറിയിക്കുന്നു.

فوائد الحديث

സലാം വ്യാപിപ്പിക്കുക എന്നത് പുണ്യകരമായ പ്രവൃത്തിയാണ്.

എല്ലാ അവസ്ഥാന്തരങ്ങളിലും സലാം ആവർത്തിക്കാവുന്നതാണ്.

സലാം പറയുക എന്ന സുന്നത്ത് പ്രചരിപ്പിക്കാൻ നബി -ﷺ- ക്കുണ്ടായിരുന്ന ശ്രദ്ധയും പരിശ്രമവും. കാരണം മുസ്‌ലിംകൾക്കിടയിൽ സ്നേഹവും ഇണക്കവും ധാരാളം വർദ്ധിപ്പിക്കാൻ സലാം കാരണമാകുന്നതാണ്.

'അസ്സലാമു അലൈക്കും' എന്നോ 'അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വബറകാതുഹു' എന്നോ പറഞ്ഞു കൊണ്ട് ഒരാൾക്ക് സലാം പറയാവുന്നതാണ്. ആദ്യതവണ കണ്ടുമുട്ടുമ്പോൾ ചെയ്യുന്ന ഹസ്തദാനം പിന്നീട് സലാം ആവർത്തിക്കുമ്പോഴെല്ലാം ആവർത്തിക്കേണ്ടതില്ല.

സലാം പറയുക എന്നത് യഥാർത്ഥത്തിൽ പ്രാർത്ഥനയാണ്. മുസ്‌ലിംകൾ പരസ്പരം ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നതാകട്ടെ, ഏറെ ആവശ്യമുള്ള കാര്യവുമാണ്.

التصنيفات

സലാം പറയുന്നതിൻ്റെയും വീട്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിക്കുന്നതിൻ്റെയും മര്യാദകൾ