നിങ്ങൾ കൃഷി ഭൂമി കൊണ്ടു നടക്കരുത്. അത് ദുനിയാവിനോട് നിങ്ങൾക്ക് ആഗ്രഹമുണ്ടാക്കും

നിങ്ങൾ കൃഷി ഭൂമി കൊണ്ടു നടക്കരുത്. അത് ദുനിയാവിനോട് നിങ്ങൾക്ക് ആഗ്രഹമുണ്ടാക്കും

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ കൃഷി ഭൂമി കൊണ്ടു നടക്കരുത്. അത് ദുനിയാവിനോട് നിങ്ങൾക്ക് ആഗ്രഹമുണ്ടാക്കും."

[മറ്റു റിപ്പോർട്ടുകളുടെ പിൻബലത്തോടെ ഹസനാകുന്നു]

الشرح

തോട്ടങ്ങളും കൃഷിയിടങ്ങളും കൊണ്ടുനടക്കുന്നത് നബി (ﷺ) വിലക്കുന്നു. കാരണം ഇഹലോകത്തോടുള്ള ആഗ്രഹവും പരലോകത്തെ വിസ്മരിച്ചു കൊണ്ട് ഐഹിക താൽപ്പര്യങ്ങളിൽ മുഴുകാനുമാണ് അത് കാരണമാക്കുക.

فوائد الحديث

പരലോകത്തിൽ നിന്ന് തെറ്റിച്ചു കളയുന്ന വിധത്തിൽ, ഐഹികവിഭവങ്ങൾ അമിതമായി സമ്പാദിക്കാൻ ശ്രമിക്കുന്നത് നബി (ﷺ) വിലക്കുന്നു.

ഒരാളുടെ ജീവിതച്ചെലവിനും മറ്റും വേണ്ടി ഭൂമി വാങ്ങുന്നതും മറ്റുമല്ല ഹദീഥിൽ വിലക്കപ്പെട്ടിരിക്കുന്നത്. മറിച്ച്, ഐഹികജീവിതത്തിൽ മുങ്ങിക്കുളിക്കുകയും, പരലോകം വിസ്മരിക്കുകയും ചെയ്യുന്ന വിധത്തിൽ എത്തിപ്പെടുന്നതാണ് നബി (ﷺ) വിലക്കിയിരിക്കുന്നത്.

സിൻദി (رحمه الله) പറഞ്ഞു: "ഭൂപ്രദേശങ്ങൾ ഉടമപ്പെടുത്തുന്നതിൽ നിങ്ങൾ മുഴുകരുത് എന്നാണ് അവിടുത്തെ ഉദ്ദേശ്യം. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് നിങ്ങളെ അത് അശ്രദ്ധരാക്കുന്നതാണ്."

التصنيفات

ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും, ഇഹലോകത്തെ സ്നേഹിക്കുന്നതിൽ നിന്നുള്ള ആക്ഷേപം