അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്നവരുടെ പേരിൽ നിങ്ങൾ ശപഥം ചെയ്യരുത്; നിങ്ങളുടെ പിതാക്കളുടെ പേരിലും (ശപഥം…

അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്നവരുടെ പേരിൽ നിങ്ങൾ ശപഥം ചെയ്യരുത്; നിങ്ങളുടെ പിതാക്കളുടെ പേരിലും (ശപഥം ചെയ്യരുത്)

അബ്ദു റഹ്മാൻ ബ്നു സമുറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്നവരുടെ പേരിൽ നിങ്ങൾ ശപഥം ചെയ്യരുത്; നിങ്ങളുടെ പിതാക്കളുടെ പേരിലും (ശപഥം ചെയ്യരുത്)."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ത്വാഗൂത്തുകളെ കൊണ്ട് ശപഥം ചെയ്യുന്നത് നബി -ﷺ- വിലക്കുന്നു; ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിച്ചിരുന്ന വിഗ്രഹങ്ങളാണ് ത്വാഗൂത്തുകൾ. ബഹുദൈവാരാധകർ ഈ വിഗ്രഹങ്ങൾ കാരണമാണ് അതിക്രമത്തിലും നിഷേധത്തിലും എത്തിപ്പെട്ടത് എന്നതിനാലാണ് (അതിരുകവിയുക) എന്നർത്ഥം വരുന്ന 'ത്വഗാ' എന്ന പദത്തിൽ നിന്ന് അവക്ക് പേര് നൽകപ്പെട്ടത്. അതോടൊപ്പം പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നതും നബി -ﷺ- വിലക്കുന്നു; ജാഹിലിയ്യഃ കാലഘട്ടത്തിൽ അറബികൾ തങ്ങളുടെ പിതാക്കളുടെ പേരിൽ അവരെ ആദരിച്ചു കൊണ്ടും അവരുടെ പേരിൽ പെരുമ നടിച്ചു കൊണ്ടും ശപഥം ചെയ്യാറുണ്ടായിരുന്നു.

فوائد الحديث

അല്ലാഹുവിനെ കൊണ്ടും അവൻ്റെ നാമഗുണവിശേഷണങ്ങൾ കൊണ്ടും മാത്രമേ ശപഥം ചെയ്യാൻ പാടുള്ളൂ.

ദുർമൂർത്തികളെ കൊണ്ടും പിതാക്കളെ കൊണ്ടും, നേതാക്കളെയും വിഗ്രഹങ്ങളെയും കൊണ്ടും, സമാനമായ നിരർത്ഥകമായ കാര്യങ്ങൾ കൊണ്ടുമെല്ലാം ശപഥം ചെയ്യൽ നിഷിദ്ധമാണ്.

അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് ശപഥം ചെയ്യുക എന്നത് ചെറിയ ശിർക്കിലാണ് ഉൾപ്പെടുക. അത് ചിലപ്പോൾ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള വലിയ ശിർക്കിലും ഉൾപ്പെട്ടേക്കാം. ശപഥം ചെയ്യുന്ന വ്യക്തിയോട് ആരാധനാദരവുകൾ മനസ്സിൽ സൂക്ഷിക്കുകയും, അല്ലാഹുവിനെ ആദരിക്കുന്നത് പോലെ ഈ സൃഷ്ടിയെ ആദരിച്ചു കൊണ്ട് ശപഥം ചെയ്യുകയും, അവർക്ക് ആരാധനകളിൽ എന്തെങ്കിലുമൊന്ന് നൽകപ്പെടാനുള്ള അർഹതയുണ്ടെന്ന് ധരിക്കുകയും ചെയ്തു കൊണ്ടാകുമ്പോൾ അത് വലിയ ശിർക്കിൽ ഉൾപ്പെടും.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം