നിങ്ങൾക്ക് ഖബ്റുകൾക്ക് മുകളിൽ ഇരിക്കരുത്; അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയുമരുത്

നിങ്ങൾക്ക് ഖബ്റുകൾക്ക് മുകളിൽ ഇരിക്കരുത്; അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയുമരുത്

അബൂ മർഥദ് അൽ ഗനവി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങൾക്ക് ഖബ്റുകൾക്ക് മുകളിൽ ഇരിക്കരുത്; അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയുമരുത്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഖബ്റുകൾക്ക് മേൽ ഇരിക്കുന്നത് നബി -ﷺ- വിലക്കി. അതോടൊപ്പം ഖബ്റുകളിലേക്ക് തിരിഞ്ഞു നിസ്കരിക്കുന്നതും അവിടുന്ന് വിലക്കുന്നു. അതായത് നിസ്കരിക്കുന്ന വ്യക്തിയുടെ മുൻപിൽ -ഖിബ്ലയുടെ ദിശയിൽ- ഖബ്ർ ഉണ്ടാകുന്ന വിധത്തിൽ നിസ്കരിക്കാൻ പാടില്ല. ശിർക്കിലേക്ക് നയിക്കുന്ന മാർഗങ്ങളിലൊന്നാണത്.

فوائد الحديث

മഖ്ബറകളിൽ നിസ്കരിക്കുന്നതും, ഖബ്റുകൾക്കിടയിൽ നിസ്കരിക്കുന്നതും, ഖബ്റുകളിലേക്ക് തിരിഞ്ഞു കൊണ്ട് നിസ്കരിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. ജനാസ നിസ്കാരത്തിന് മാത്രമാണ് ഈ വിധിയിൽ ഇളവുള്ളത് എന്ന് ഹദീഥുകളിൽ നിന്ന് മനസ്സിലാക്കാം.

ഖബ്റുകളിലേക്ക് തിരിഞ്ഞു നിസ്കരിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടിരിക്കുന്നത് അത് ശിർക്കിലേക്ക് നയിക്കുന്ന മാർഗങ്ങളിലൊന്നായത് കൊണ്ടാണ്.

ഖബ്റുകളുടെ കാര്യഅലസതയോത്തിൽ അതിരുകവിയുന്നതും, അതിനെ നിന്ദിക്കുന്നതും ഇസ്‌ലാമിൽ വിലക്കപ്പെട്ടിരിക്കുന്നു. അതിനാൽ ദീനിൽ അതിരു കവിച്ചിലോ അലംഭാവമോ പാടില്ല.

മുസ്‌ലിം മരണപ്പെട്ടതിന് ശേഷവും അവനുള്ള ആദരവ് ബാക്കി നിൽക്കുന്നതാണ്. നബി -ﷺ- പറഞ്ഞതു പോലെ: "മയ്യിത്തിൻ്റെ എല്ലുകൾ ഒടിക്കുന്നത് ജീവിച്ചിരിക്കുമ്പോൾ അത് ഒടിക്കുന്നത് പോലെയാണ്."

التصنيفات

ആരാധ്യതയിലുള്ള ഏകത്വം, നിസ്കാരത്തിൻ്റെ നിബന്ധനകൾ