ജനങ്ങളിൽ ഏറ്റവും മോശക്കാരിൽ പെടുന്നവർ അന്ത്യനാൾ വന്നെത്തുമ്പോൾ ജീവനോടെയുള്ളവരും, ഖബ്റുകൾ…

ജനങ്ങളിൽ ഏറ്റവും മോശക്കാരിൽ പെടുന്നവർ അന്ത്യനാൾ വന്നെത്തുമ്പോൾ ജീവനോടെയുള്ളവരും, ഖബ്റുകൾ ആരാധനലായങ്ങളാക്കുന്നവരുമാണ്

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "ജനങ്ങളിൽ ഏറ്റവും മോശക്കാരിൽ പെടുന്നവർ അന്ത്യനാൾ വന്നെത്തുമ്പോൾ ജീവനോടെയുള്ളവരും, ഖബ്റുകൾ ആരാധനലായങ്ങളാക്കുന്നവരുമാണ്."

[ഹസൻ] [അഹ്മദ് ഉദ്ധരിച്ചത്]

الشرح

ജനങ്ങളിൽ ഏറ്റവും മോശക്കാർ ആരാണെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരാണ് അവരിൽ ഒരു വിഭാഗം. ഖബ്റുകളെ ആരാധനാലയങ്ങളാക്കുകയും അവയിലേക്ക് തിരിഞ്ഞു കൊണ്ടും അവയുടെ സമീപത്തും നിസ്കാരങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നവരാണ് അടുത്തവിഭാഗം.

فوائد الحديث

ഖബ്റുകൾക്ക് മേൽ ആരാധനാലയങ്ങൾ പണിയുന്നത് നിഷിദ്ധമാണ്. കാരണം അത് ശിർക്കിലേക്ക് നയിക്കുന്ന മാർഗമാണ്.

ഖബ്റുകൾക്ക് അരികിൽ വെച്ച് നമസ്കരിക്കുന്നത് -അവിടെ നിർമ്മിതികളോ മറ്റോ ഇല്ലെങ്കിലും- നിഷിദ്ധമാണ്. കാരണം ഹദീഥിൽ ഖബ്റുകൾ മസ്ജിദാക്കുന്നതാണ് വിലക്കപ്പെട്ടിരിക്കുന്നത്. മസ്ജിദ് എന്നാൽ സുജൂദ് ചെയ്യപ്പെടുന്ന സ്ഥലങ്ങൾക്ക് പറയപ്പെടുന്ന വാക്കാണ്; അതിന് നിർമ്മിതി ഉണ്ടായിരിക്കണമെന്ന നിർബന്ധമില്ല.

സ്വാലിഹീങ്ങളുടെ ഖബ്റുകളെ നിസ്കരിക്കാനുള്ള മസ്ജിദുകളാക്കിയവർ സൃഷ്ടികളിൽ ഏറ്റവും മോശക്കാരാണ്. അങ്ങനെ പ്രവർത്തിക്കുന്നത് അല്ലാഹുവിലേക്ക് സാമീപ്യം തേടുക എന്ന ഉദ്ദേശ്യത്തിലാണെന്ന് അവൻ വാദിച്ചാൽ പോലും.

التصنيفات

അന്ത്യനാളിൻ്റെ അടയാളങ്ങൾ