അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു

അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു." അവിടുന്ന് മൂന്നു തവണ അക്കാര്യം പറഞ്ഞു.

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

വ്യക്തമായ വിജ്ഞാനമോ നേർമാർഗമോ ഇല്ലാതെ തങ്ങളുടെ ദീനിൻ്റെയും ദുനിയാവിൻ്റെയും കാര്യത്തിലും, വാക്കുകളിലും പ്രവർത്തനങ്ങളിലും അതിരുകവിയുന്നവർ നഷ്ടക്കാരാവുകയും നാശമടയുകയും ചെയ്തിരിക്കുന്നു എന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നത്. നബി -ﷺ- കൊണ്ടുവന്ന ദീനിൻ്റെ അതിരുകൾ ലംഘിക്കുന്ന ഏതൊരാൾക്കും ഈ താക്കീത് ബാധകമാണ്.

فوائد الحديث

ഒരു കാര്യത്തിലും അതിരുകവിയുകയോ അമിതമായ കടുപ്പം കാണിക്കുകയോ വേണ്ടതില്ല. എല്ലാ കാര്യത്തിലും ഈ സ്വഭാവം അകറ്റി നിർത്തുകയാണ് വേണ്ടത്. പ്രത്യേകിച്ചും ആരാധനകളുടെ വിഷയത്തിലും സച്ചരിതരായ സ്വാലിഹീങ്ങളെ ആദരിക്കുന്ന വിഷയത്തിലും.

ആരാധനകളിലും മറ്റുമെല്ലാം പൂർണ്ണത കൈവരിക്കാനുള്ള ശ്രമം പ്രശംസനീയമാണ്. നബി -ﷺ- പഠിപ്പിച്ച മാർഗം അതുപോലെ പിൻപറ്റിക്കൊണ്ടാണ് അക്കാര്യം പൂർത്തീകരിക്കേണ്ടത്.

ഗുരുതരവും ഗൗരവപ്പെട്ടതുമായ വിഷയങ്ങൾ ഊന്നിയൂന്നിപ്പറയുക എന്നത് നബി -ﷺ- യുടെ ചര്യയിൽ പെട്ടതായിരുന്നു. അത് കൊണ്ടാണ് ഈ വിഷയം അവിടുന്ന് മൂന്നു തവണ ആവർത്തിച്ചത്.

ഇസ്‌ലാമിൻ്റെ ലാളിത്യവും എളുപ്പവും.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം