ചില ഭരണാധികാരികൾ (ഭാവിയിൽ) ഉണ്ടാകുന്നതാണ്; (അവരിൽ നിന്ന്) ചിലത് - മതനിയമങ്ങളോട് യോജിക്കുന്നത് - നിങ്ങൾ…

ചില ഭരണാധികാരികൾ (ഭാവിയിൽ) ഉണ്ടാകുന്നതാണ്; (അവരിൽ നിന്ന്) ചിലത് - മതനിയമങ്ങളോട് യോജിക്കുന്നത് - നിങ്ങൾ തിരിച്ചറിയുകയും, ചിലത് - മതനിയമങ്ങളോട് വിയോജിക്കുന്നവ - നിങ്ങൾ വെറുക്കുകയും ചെയ്യും. ആരെങ്കിലും (തിന്മകളെ) അറിഞ്ഞാൽ അവൻ (കുറ്റത്തിൽ നിന്ന്) വിമുക്തനായിരിക്കുന്നു. ആരെങ്കിലും അവയെ എതിർക്കുന്നുവെങ്കിൽ അവൻ സുരക്ഷിതനായി. എന്നാൽ ആരെങ്കിലും അത് തൃപ്തിപ്പെടുകയും അതിനെ പിന്തുടരുകയും ചെയ്താൽ

മുഅ്മിനീങ്ങളുടെ മാതാവായ ഉമ്മുസലമഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ചില ഭരണാധികാരികൾ (ഭാവിയിൽ) ഉണ്ടാകുന്നതാണ്; (അവരിൽ നിന്ന്) ചിലത് - മതനിയമങ്ങളോട് യോജിക്കുന്നത് - നിങ്ങൾ തിരിച്ചറിയുകയും, ചിലത് - മതനിയമങ്ങളോട് വിയോജിക്കുന്നവ - നിങ്ങൾ വെറുക്കുകയും ചെയ്യും. ആരെങ്കിലും (തിന്മകളെ) അറിഞ്ഞാൽ അവൻ (കുറ്റത്തിൽ നിന്ന്) വിമുക്തനായിരിക്കുന്നു. ആരെങ്കിലും അവയെ എതിർക്കുന്നുവെങ്കിൽ അവൻ സുരക്ഷിതനായി. എന്നാൽ ആരെങ്കിലും അത് തൃപ്തിപ്പെടുകയും അതിനെ പിന്തുടരുകയും ചെയ്താൽ..." സ്വഹാബികൾ ചോദിച്ചു: "ഞങ്ങൾ അവരോട് പോരാടട്ടെയോ?!" നബി -ﷺ- പറഞ്ഞു: "പാടില്ല. അവർ നിസ്കരിക്കുന്നിടത്തോളം."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മുസ്‌ലിംകൾക്ക് മേൽ ചില ഭരണാധികാരികൾക്ക് അധികാരം നൽകപ്പെടുമെന്നും, അവരുടെ ചില പ്രവർത്തനങ്ങൾ - അവ അല്ലാഹുവിൻ്റെ ദീനിനോട് യോജിക്കുന്നതാണ് എന്നതിനാൽ - അവ നിങ്ങൾ തിരിച്ചറിയും. അവയിൽ ചിലത് ദീനിന് എതിരാണ് എന്നതിനാൽ നിങ്ങൾ എതിർക്കുകയും ചെയ്യും. ആരെങ്കിലും തൻ്റെ ഹൃദയം കൊണ്ട് ആ തിന്മകളെ വെറുക്കുകയും, ആ തിന്മയെ എതിർക്കാൻ അവന് സാധിക്കാതെ വരികയും ചെയ്താൽ അവൻ തെറ്റിൽ നിന്നും കപടതയിൽ നിന്നും വിമുക്തനായിരിക്കുന്നു. ആർക്കെങ്കിലും കൈ കൊണ്ടോ നാവ് കൊണ്ടോ എതിർക്കാൻ സാധിക്കുകയും, അങ്ങനെ ആ തിന്മകളെ അവരോട് അവൻ എതിർക്കുകയും ചെയ്താൽ അവൻ തിന്മയിൽ നിന്നും, അതിൽ അവരോട് പങ്കുചേരുന്നതിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. എന്നാൽ അവരുടെ തിന്മകളിൽ തൃപ്തിപ്പെടുകയും, അതിൽ അവരെ പിൻപറ്റുകയും ചെയ്യുന്നവൻ അവരെ പോലെത്തന്നെ നാശമടഞ്ഞിരിക്കുന്നു. ഇത് കേട്ടപ്പോൾ സ്വഹാബികൾ നബി -ﷺ- യോട് ചോദിച്ചു: "ഈ രൂപത്തിലുള്ള ഭരണാധികാരികൾക്കെതിരെ ഞങ്ങൾ പോരടിക്കട്ടെയോ?!" എന്നാൽ നബി -ﷺ- അവരെ അതിൽ നിന്ന് വിലക്കുകയും 'അവർ നിസ്കാരം നിങ്ങൾക്കിടയിൽ നിലനിർത്തുന്നിടത്തോളം അത് പാടില്ലെന്ന്' ഓർമ്മപ്പെടുത്തുകയും ചെയ്തു.

فوائد الحديث

ഭാവിയിൽ സംഭവിക്കാനിരിക്കുന്ന അദൃശ്യമായ കാര്യങ്ങൾ നബി -ﷺ- അറിയിച്ചു എന്നതും, അവിടുന്ന് അറിയിച്ചതു പോലെത്തന്നെ ആ കാര്യങ്ങൾ സംഭവിച്ചു എന്നതും നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ തെളിവുകളിൽ പെട്ടതാണ്.

തിന്മകളിൽ തൃപ്തിപ്പെടുക എന്നതും, അതിൽ പങ്കുചേരുക എന്നതും അനുവദനീയമല്ല. മറിച്ച്, തിന്മകളെ സാധ്യമായ രൂപത്തിൽ എതിർക്കുക എന്നതാണ് നിർബന്ധം.

ഇസ്‌ലാമിക വിധിവിലക്കുകൾക്ക് വിരുദ്ധമായി ഭരണാധികാരികൾ പുതിയ കാര്യങ്ങൾ ഉണ്ടാക്കിയാൽ അവരെ അതിൽ അനുസരിക്കുക എന്നത് അനുവദനീയമല്ല.

മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ വിപ്ലവം നയിക്കുകയോ പോരാട്ടം നടത്തുകയോ ചെയ്യുന്നത് അനുവദനീയമല്ല. കാരണം അതിലൂടെ വ്യാപകമായ രക്തച്ചൊരിച്ചിലും നാട്ടിൽ അസമാധാനം വ്യാപിക്കലും പോലുള്ള കുഴപ്പങ്ങളാണ് സംഭവിക്കുക. ഭരണാധികാരികളുടെ ഭാഗത്ത് നിന്നുള്ള തിന്മകൾ സഹിക്കലും, അവരുടെ ഉപദ്രവങ്ങളിൽ ക്ഷമ കൈക്കൊള്ളലുമാണ് അതിനേക്കാൾ പ്രയാസം കുറവുള്ളത്.

നിസ്കാരത്തിൻ്റെ വിഷയം ഏറെ ഗൗരവമുള്ളതാണ്; അല്ലാഹുവിനെ നിഷേധിക്കുന്ന കുഫ്റിനും ഇസ്‌ലാമിനും ഇടയിലുള്ള വേർതിരിവാണത്.

التصنيفات

ഭരണാധികാരിക്കെതിരെ പുറപ്പെടൽ