ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ ക്ലേശം അനുഭവിപ്പിക്കുന്നതാണ്

ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ ക്ലേശം അനുഭവിപ്പിക്കുന്നതാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ ക്ലേശം അനുഭവിപ്പിക്കുന്നതാണ്."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

അല്ലാഹു തൻ്റെ വിശ്വാസികളായ ദാസന്മാരിൽ ഒരാൾക്ക് നന്മ ഉദ്ദേശിച്ചാൽ അവരെ അവൻ പരീക്ഷിക്കുന്നതാണ്; അവരുടെ ശരീരങ്ങളിലും സമ്പത്തിലും കുടുംബത്തിലും പരീക്ഷണങ്ങൾ ഉണ്ടായി കൊണ്ടിരിക്കും. അതിലൂടെ അവൻ അല്ലാഹുവിലേക്ക് പ്രാർത്ഥനകളുമായി അഭയം തേടാൻ വഴിയൊരുങ്ങുകയും, അവൻ്റെ തിന്മകൾ പൊറുക്കപ്പെടുകയും, അവൻ്റെ പദവികൾ ഉയർത്തപ്പെടുകയും ചെയ്യും.

فوائد الحديث

അല്ലാഹുവിൽ വിശ്വസിച്ച മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ വ്യത്യസ്ത തരത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നതാണ്.

പരീക്ഷണങ്ങൾ ചിലപ്പോൾ അല്ലാഹു തൻ്റെ അടിമയെ സ്നേഹിക്കുന്നതിൻ്റെ അടയാളമായിരിക്കാം. അവൻ്റെ പദവികൾ ഉയർത്തപ്പെടാനും സ്ഥാനങ്ങൾ ഉന്നതമാകാനും തിന്മകൾ പൊറുക്കപ്പെടാനുമായിരിക്കാം അല്ലാഹു അവന് ഈ പരീക്ഷണങ്ങൾ നൽകിയത്.

ദുരിതങ്ങൾ ബാധിക്കുമ്പോൾ ക്ഷമിക്കാനും, അക്ഷമ ഒഴിവാക്കാനുമുള്ള ഓർമ്മപ്പെടുത്തൽ.

التصنيفات

വിധിവിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ