ഇഹലോകമെന്നാൽ വിഭവങ്ങളാണ്; ഇഹലോകത്തിലെ ഏറ്റവും നല്ല വിഭവം നല്ലവളായ ഭാര്യയാണ്

ഇഹലോകമെന്നാൽ വിഭവങ്ങളാണ്; ഇഹലോകത്തിലെ ഏറ്റവും നല്ല വിഭവം നല്ലവളായ ഭാര്യയാണ്

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇഹലോകമെന്നാൽ വിഭവങ്ങളാണ്; ഇഹലോകത്തിലെ ഏറ്റവും നല്ല വിഭവം നല്ലവളായ ഭാര്യയാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഇഹലോകത്തിലുള്ള സർവ്വ വിഭവങ്ങളും കുറച്ചു കാലത്തേക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്നതും, പിന്നീട് നീങ്ങിപ്പോകുന്നതുമായ 'കേവല വസ്തുക്കൾ' മാത്രമാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഈ വിഭവങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് നല്ലവളായ ഭാര്യയാണ്. അവളിലേക്ക് നോക്കിയാൽ അവൾ സന്തോഷം പകരുകയും, അവളോട് കൽപ്പിച്ചാൽ അവൾ അനുസരിക്കുകയും, ഭർത്താവില്ലാത്ത വേളകളിൽ അവൾ തൻ്റെ ശരീരവും സമ്പത്തും സംരക്ഷിക്കുകയും ചെയ്യും.

فوائد الحديث

ഐഹിക ജീവിതത്തിലെ അല്ലാഹു അനുവദിച്ചു നൽകിയ പരിശുദ്ധമായ വിഭവങ്ങളിൽ ആസ്വാദനം കണ്ടെത്തുന്നത് അനുവദനീയമാണ്; പക്ഷേ അതിലൊന്നും അഹങ്കാരമോ അതിവ്യയമോ കടന്നു കൂടരുത്.

സൽസ്വഭാവിയായ ഭാര്യയെ തിരഞ്ഞെടുക്കാനുള്ള പ്രോത്സാഹനം. കാരണം അല്ലാഹുവിനെ അനുസരിക്കാൻ അവൾ ഭർത്താവിന് ഏറെ സഹായം പകരുന്നതാണ്.

ഇഹലോകത്തിലെ ഏറ്റവും നല്ല വിഭവമെന്നാൽ അല്ലാഹുവിനെ അനുസരിക്കുന്നതും, അതിലേക്ക് സഹായമേകുന്നതുമായ കാര്യങ്ങളാണ്.

التصنيفات

സ്ത്രീകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ