നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിക്കുന്നുവെങ്കിൽ അവൻ പറയട്ടെ; اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ "അല്ലാഹുവേ!…

നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിക്കുന്നുവെങ്കിൽ അവൻ പറയട്ടെ; اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ "അല്ലാഹുവേ! എനിക്ക് നിൻ്റെ കാരുണ്യത്തിൻ്റെ വാതിലുകൾ നീ തുറന്നു നൽകേണമേ!" (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ അവൻ പറയട്ടെ: اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ "അല്ലാഹുവേ! നിൻ്റെ ഔദാര്യം ഞാൻ നിന്നോട് ചോദിക്കുന്നു

അബൂ ഹുമൈദ് -അല്ലെങ്കിൽ അബൂ ഉസൈദ്- -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിക്കുന്നുവെങ്കിൽ അവൻ പറയട്ടെ; اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ "അല്ലാഹുവേ! എനിക്ക് നിൻ്റെ കാരുണ്യത്തിൻ്റെ വാതിലുകൾ നീ തുറന്നു നൽകേണമേ!" (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ അവൻ പറയട്ടെ: اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ "അല്ലാഹുവേ! നിൻ്റെ ഔദാര്യം ഞാൻ നിന്നോട് ചോദിക്കുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മസ്ജിദിൽ പ്രവേശിക്കുമ്പോഴും മസ്ജിദിൽ നിന്ന് പുറത്തിറങ്ങുമ്പോഴും ചൊല്ലേണ്ട പ്രാർത്ഥന നബി -ﷺ- ഈ ഹദീഥിലൂടെ നമ്മെ പഠിപ്പിക്കുന്നു. അല്ലാഹു അവനായി കാരുണ്യത്തിൻ്റെ വാതിലുകൾ തുറന്നു നൽകാൻ മസ്ജിദിൽ പ്രവേശിക്കുമ്പോൾ അവൻ തേടണം. മസ്ജിദിൽ നിന്ന് പുറത്തിറങ്ങാൻ ഉദ്ദേശിച്ചാൽ അല്ലാഹുവിൽ നിന്നുള്ള ഔദാര്യവും, ഹലാലായ (അനുവദനീയമായ) ഉപജീവനവും അവൻ അല്ലാഹുവിനോട് തേടണം.

فوائد الحديث

മസ്ജിദിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഈ പ്രാർത്ഥനകൾ ചൊല്ലൽ സുന്നത്താണ്.

മസ്ജിദിൽ പ്രവേശിക്കുമ്പോൽ അല്ലാഹുവിൻ്റെ കാരുണ്യവും, പുറത്തിറങ്ങുമ്പോൾ അവൻ്റെ ഔദാര്യവും ചോദിച്ചതിൽ മനോഹരമായ ചേർച്ചയുണ്ട്. കാരണം മസ്ജിദിൽ പ്രവേശിക്കുന്ന വ്യക്തി അല്ലാഹുവിലേക്ക് തന്നെ അടുപ്പിക്കുന്നതും, സ്വർഗപ്രവേശനത്തിന് വഴിയൊരുക്കുന്നതുമായ കാര്യമാണ് ചെയ്യാൻ പോകുന്നത്; അതിനാൽ കാരുണ്യമാണ് അവിടെ ചോദിക്കപ്പെടാൻ അനുയോജ്യമായുള്ളത്. എന്നാൽ മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയാൽ തൻ്റെ ജോലികളിലും, അല്ലാഹുവിൻ്റെ ഔദാര്യമായ ഉപജീവനം തേടുന്നതിലുമാണ് അവൻ വ്യാപൃതനാവുക. ഈ സന്ദർഭത്തിന് അനുയോജ്യം ഔദാര്യം തേടലാണ്.

മസ്ജിദിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന വേളയിലും പുറത്തിറങ്ങാൻ ഉദ്ദേശിക്കുന്ന വേളയിലുമാണ് ഈ ദിക്റുകൾ ചൊല്ലേണ്ടത്.

التصنيفات

മസ്ജിദിൽ പ്രവേശിക്കുമ്പോഴും, അവിടെ നിന്ന് പുറത്തു പോകുമ്പോഴും ചൊല്ലേണ്ട ദിക്റുകൾ, മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ