തൻ്റെ മുറിയിലിരിക്കുന്ന കന്യകയേക്കാൾ കടുത്ത ലജ്ജയുള്ളവരായിരുന്നു നബി -ﷺ-. അവിടുത്തേക്ക് അനിഷ്ടകരമായ എന്തൊരു…

തൻ്റെ മുറിയിലിരിക്കുന്ന കന്യകയേക്കാൾ കടുത്ത ലജ്ജയുള്ളവരായിരുന്നു നബി -ﷺ-. അവിടുത്തേക്ക് അനിഷ്ടകരമായ എന്തൊരു കാര്യം കണ്ടാലും അത് അവിടുത്തെ മുഖത്ത് നിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: തൻ്റെ മുറിയിലിരിക്കുന്ന കന്യകയേക്കാൾ കടുത്ത ലജ്ജയുള്ളവരായിരുന്നു നബി -ﷺ-. അവിടുത്തേക്ക് അനിഷ്ടകരമായ എന്തൊരു കാര്യം കണ്ടാലും അത് അവിടുത്തെ മുഖത്ത് നിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

വിവാഹം കഴിക്കുകയോ പുരുഷന്മാരുമായി ഇടപഴകുകയോ ചെയ്തിട്ടില്ലാത്ത, തൻ്റെ വീട്ടിൽ തന്നെ കഴിയുന്ന കന്യകയായ ഒരു പെൺകുട്ടിയേക്കാൾ കടുത്ത ലജ്ജയുള്ളവരായിരുന്നു അല്ലാഹുവിൻ്റെ റസൂൽ -ﷺ- എന്ന് അബൂ സഈദ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുത്തെ കടുത്ത ലജ്ജ കാരണത്താൽ എന്തെങ്കിലും അനിഷ്ടകരമായ കാര്യം കണ്ടുകഴിഞ്ഞാൽ നബി -ﷺ- അതേക്കുറിച്ച് സംസാരിക്കുമായിരുന്നില്ല. മറിച്ച് നബിയുടെ മുഖത്ത് അത് പ്രകടമാകുമായിരുന്നു. സ്വഹാബികൾക്ക് അവിടുത്തെ അനിഷ്ടം മുഖത്ത് നിന്ന് വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു.

فوائد الحديث

നബി -ﷺ- ക്കുണ്ടായിരുന്ന ലജ്ജ. വളരെ മഹത്തരമായ സ്വഭാവമാണത്.

നബി -ﷺ- യുടെ ലജ്ജ അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിക്കപ്പെടാത്ത സന്ദർഭത്തിൽ മാത്രമായിരുന്നു; അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിക്കപ്പെട്ടാൽ അവിടുന്ന് ദേഷ്യപ്പെടുകയും, തൻ്റെ അനുചരന്മാരോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുമായിരുന്നു.

ലജ്ജ എന്ന സ്വഭാവം ജീവിതത്തിൽ കൊണ്ടുവരാനുള്ള പ്രേരണയും പ്രോത്സാഹനവും ഈ ഹദീഥിലുണ്ട്. കാരണം മനോഹരമായത് മാത്രം പ്രവർത്തിക്കാനും മോശമായതെല്ലാം ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്ന സ്വഭാവഗുണമാണത്.

التصنيفات

നബി -ﷺ- യുടെ ലജ്ജ