(ലോകരക്ഷിതാവായ) റബ്ബ് അവൻ്റെ അടിമയോട് ഏറ്റവും അടുക്കുക രാത്രിയുടെ അന്ത്യയാമങ്ങളിലാകുന്നു

(ലോകരക്ഷിതാവായ) റബ്ബ് അവൻ്റെ അടിമയോട് ഏറ്റവും അടുക്കുക രാത്രിയുടെ അന്ത്യയാമങ്ങളിലാകുന്നു

അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: അംറു ബ്നു അബസഃ -رَضِيَ اللَّهُ عَنْهُ- എന്നോട് പറയുകയുണ്ടായി: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "(ലോകരക്ഷിതാവായ) റബ്ബ് അവൻ്റെ അടിമയോട് ഏറ്റവും അടുക്കുക രാത്രിയുടെ അന്ത്യയാമങ്ങളിലാകുന്നു. അതുകൊണ്ട് ആ നേരം അല്ലാഹുവിനെ സ്മരിക്കുന്നവരിൽ ഉൾപ്പെടാൻ നിനക്ക് സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക"

[സ്വഹീഹ്] [رواه أبو داود والترمذي والنسائي]

الشرح

അല്ലാഹു തൻ്റെ അടിമയോട് ഏറ്റവും അടുക്കുന്ന സമയം രാത്രിയുടെ അവസാന മൂന്നിലൊന്നിൻ്റെ സന്ദർഭത്തിലാണെന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ -വിശ്വാസിയായ സഹോദരാ!- നിനക്ക് അല്ലാഹു സൗഭാഗ്യം നൽകുകയും, ഈ സമയം അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് നിസ്കരിക്കുകയും അവനെ സ്മരിക്കുകയും ചെയ്യുന്നവരിൽ നിനക്ക് ഉൾപ്പെടാൻ സാധിക്കുമെങ്കിൽ ഈ സന്ദർഭം പ്രയോജനപ്പെടുത്തുകയും ആരാധനകളാൽ പരിശ്രമിക്കുകയും ചെയ്യണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.

فوائد الحديث

രാത്രിയുടെ അവസാനഭാഗങ്ങളിൽ അല്ലാഹുവിനെ സ്മരിക്കാനുള്ള പ്രോത്സാഹനം.

ദിക്ർ, ദുആ, നിസ്കാരം തുടങ്ങിയവയുടെ ശ്രേഷ്ഠത സമയങ്ങളുടെ വ്യത്യാസമനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കുന്നതാണ്.

നസീമുദ്ദീൻ മുഹമ്മദ് മീറക് (റഹി) പറയുന്നു: സുജൂദിൻ്റെ സന്ദർഭത്തിലാണ് അടിമയെ സംബന്ധിച്ചിടത്തോളം അവൻ അല്ലാഹുവിലേക്ക് ഏറ്റവും അടുത്തു നിൽക്കുന്ന സമയം. എന്നാൽ അല്ലാഹു അടിമയോട് ഏറ്റവും അടുക്കുന്ന സമയം രാത്രിയുടെ അന്ത്യയാമമാണ്. ഇതാണ് സുജൂദിലുള്ള അടുപ്പവും, രാത്രിയുടെ അന്ത്യയാമത്തിലുള്ള അടുപ്പവും തമ്മിലുള്ള വ്യത്യാസം.

التصنيفات

പ്രാർത്ഥന സ്വീകരിക്കപ്പെടാനും തടയപ്പെടാനുമുള്ള കാരണങ്ങൾ