إعدادات العرض
ജനങ്ങൾ ഏതൊരു ദിവസം പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴും രണ്ട് മലക്കുകൾ ഇറങ്ങി വരികയും അവരിൽ ഒരാൾ ഇപ്രകാരം…
ജനങ്ങൾ ഏതൊരു ദിവസം പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴും രണ്ട് മലക്കുകൾ ഇറങ്ങി വരികയും അവരിൽ ഒരാൾ ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യും: അല്ലാഹുവേ! ചെലവഴിക്കുന്നവന് നീ പകരം നൽകേണമേ! രണ്ടാമത്തെയാൾ പ്രാർത്ഥിക്കും: അല്ലാഹുവേ! പിടിച്ചു വെക്കുന്നവന് നീ നഷ്ടം നൽകേണമേ!
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങൾ ഏതൊരു ദിവസം പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴും രണ്ട് മലക്കുകൾ ഇറങ്ങി വരികയും അവരിൽ ഒരാൾ ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യും: അല്ലാഹുവേ! ചെലവഴിക്കുന്നവന് നീ പകരം നൽകേണമേ! രണ്ടാമത്തെയാൾ പ്രാർത്ഥിക്കും: അല്ലാഹുവേ! പിടിച്ചു വെക്കുന്നവന് നീ നഷ്ടം നൽകേണമേ!"
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt ئۇيغۇرچە Hausa Kurdî Kiswahili Português සිංහල Nederlands ગુજરાતી অসমীয়া አማርኛ پښتو ไทย नेपाली Yorùbá ქართული Magyar తెలుగు Македонски Svenskaالشرح
സൂര്യൻ ഉദിച്ചുയരുന്ന എല്ലാ ദിവസവും രണ്ട് മലക്കുകൾ ആകാശത്ത് നിന്ന് ഇറങ്ങി വരികയും, ഇപ്രകാരം വിളിച്ചു പറയുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. മലക്കുകളിൽ ഒരാൾ പറയും: അല്ലാഹുവേ! നന്മകൾക്കും തൻ്റെ കീഴിലുള്ള കുടുംബത്തിനും അതിഥികൾക്കും, ദാനധർമ്മങ്ങൾക്കും വേണ്ടി തൻ്റെ സമ്പത്ത് ചെലവഴിക്കുന്നവന് പകരം നൽകുകയും, അവൻ നൽകിയതിനേക്കാൾ ഉത്തമമായത് അവന് നൽകുകയും, അതിൽ അവന് ബറകത്ത് ചൊരിയുകയും ചെയ്യേണമേ! രണ്ടാമത്തെയാൾ പറയും: അല്ലാഹുവേ! ഈ നന്മകളിൽ ചെലവഴിക്കാതെ പിടിച്ചു വെക്കുന്നവന് നീ നഷ്ടം നൽകുകയും, അർഹതപ്പെട്ടവരിൽ നിന്ന് അവൻ തടഞ്ഞു വെച്ചിട്ടുള്ള അവൻ്റെ സമ്പത്ത് നീ നശിപ്പിക്കുകയും ചെയ്യേണമേ!فوائد الحديث
ഉദാരത പുലർത്തുന്നവർക്ക് അവൻ ദാനം നൽകിയതിന് പകരമായി അല്ലാഹു നൽകാൻ വേണ്ടി പ്രാർത്ഥിക്കുന്നത് അനുവദനീയമാണ്. ഇതു പോലെ, തൻ്റെ സമ്പത്ത് അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങളിൽ ചെലവഴിക്കാതെ പിടിച്ചു വെക്കുന്ന പിശുക്കർക്ക് എതിരെ നഷ്ടം വരുത്താനായി പ്രാർത്ഥിക്കുന്നതും അനുവദനീയമാണ്.
ദാനം നൽകുന്നവർക്ക് നന്മയും ബറകതും (അനുഗ്രഹം) ലഭിക്കുന്നതിനായി മലക്കുകൾ പ്രാർത്ഥിക്കുന്നതാണ്. അവരുടെ പ്രാർത്ഥന അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതാണ്.
നിർബന്ധമായ ദാനങ്ങളും ഐഛികമായ ദാനങ്ങളും നൽകാനുള്ള പ്രോത്സാഹനം; തൻ്റെ കീഴിലുള്ളവർക്കും, കുടുംബബന്ധത്തിൽ പെട്ടവർക്കും, മറ്റു നന്മയുടെ വഴികളിലും ചെലവഴിക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.
നന്മകളുടെ മാർഗങ്ങളിൽ ചെലവഴിക്കുന്നവർക്കുള്ള ശ്രേഷ്ഠതയും, അല്ലാഹുവിൽ നിന്നുള്ള ഔദാര്യമായിരിക്കും അവന് ലഭിക്കുന്നത് എന്നുമുള്ള ഓർമ്മപ്പെടുത്തൽ. അല്ലാഹു പറഞ്ഞതു പോലെ: "നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അല്ലാഹു അതിന് പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും നല്ലവനത്രെ." (സബഅ്: 39)
നിർബന്ധ ദാനങ്ങൾ തടഞ്ഞു വെക്കുന്നവർക്കെതിരെയാണ് മലക്കുകളുടെ പ്രാർത്ഥന; ഐഛിക ദാനങ്ങൾ നൽകാതിരിക്കുന്നവർക്ക് അത് ബാധകമല്ല. കാരണം അവർ തിന്മ പ്രവർത്തിച്ചിട്ടില്ല എന്നതിനാൽ ഇപ്രകാരം എതിരെ പ്രാർത്ഥിക്കപ്പെടാൻ അർഹതയുള്ളവരല്ല.
പിശുക്കും ഇഹലോകത്തോടുള്ള ആർത്തിയും ഹറാമാണ്.
التصنيفات
ഐഛികമായ ദാനധർമ്മം