(അല്ലാഹുവിൻ്റെ) ദാസൻ രോഗിയാവുകയോ യാത്രക്കാരനാവുകയോ ചെയ്താൽ അവൻ നാട്ടിൽ താമസിക്കുന്ന വേളയിൽ…

(അല്ലാഹുവിൻ്റെ) ദാസൻ രോഗിയാവുകയോ യാത്രക്കാരനാവുകയോ ചെയ്താൽ അവൻ നാട്ടിൽ താമസിക്കുന്ന വേളയിൽ ആരോഗ്യവാനായിരിക്കെ ചെയ്തു കൊണ്ടിരുന്നത് അവന് രേഖപ്പെടുത്തപ്പെടുന്നതാണ്

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "(അല്ലാഹുവിൻ്റെ) ദാസൻ രോഗിയാവുകയോ യാത്രക്കാരനാവുകയോ ചെയ്താൽ അവൻ നാട്ടിൽ താമസിക്കുന്ന വേളയിൽ ആരോഗ്യവാനായിരിക്കെ ചെയ്തു കൊണ്ടിരുന്നത് അവന് രേഖപ്പെടുത്തപ്പെടുന്നതാണ്."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിൻ്റെ ഔദാര്യവും കാരുണ്യവും ഈ ഹദീഥിലൂടെ നബി -ﷺ- ബോധ്യപ്പെടുത്തുന്നു. മുസ്‌ലിമായ ഒരാൾ തൻ്റെ ആരോഗ്യാവസ്ഥയിൽ ചെയ്തു കൊണ്ടിരുന്ന സൽകർമ്മങ്ങളും, അവൻ്റെ നാട്ടിൽ താമസിക്കുമ്പോൾ ചെയ്തു കൊണ്ടിരുന്ന നന്മകളും രോഗം ബാധിച്ചതിനാൽ ചെയ്യാൻ സാധിക്കാതെ വരികയോ യാത്രക്കാരനായതിൻ്റെ തിരക്കുകൾ കാരണത്താൽ നടക്കാതെ വരികയോ ചെയ്താൽ അവന് അല്ലാഹു മുഴുവൻ പ്രതിഫലവും രേഖപ്പെടുത്തുന്നതാണ്. സ്വന്തം നാട്ടിൽ ആരോഗ്യത്തോടെ കഴിയുമ്പോൾ ചെയ്തിരുന്ന പ്രവർത്തനങ്ങളുടെ അതേ പ്രതിഫലം. യാത്രയോ രോഗമോ അല്ലാത്ത മറ്റു ഒഴിവുകഴിവുകൾ ബാധിച്ചാലും ഈ വിധി ബാധകമായിരിക്കും.

فوائد الحديث

അടിമകൾക്ക് മേൽ അല്ലാഹുവിൻ്റെ വിശാലമായ ഔദാര്യം എത്രയാണെന്ന് ബോധ്യപ്പെടുത്തൽ.

ആരോഗ്യവേളയിലും ഒഴിവുസന്ദർഭങ്ങളിലും ആരാധനകൾ ചെയ്യാൻ പരിശ്രമിക്കുകയും സമയം മുതലെടുക്കാൻ ശ്രമിക്കുകയും വേണമെന്ന ഓർമ്മപ്പെടുത്തൽ.

التصنيفات

ഇസ്ലാമിൻ്റെ ശ്രേഷ്ഠതയും നന്മകളും