പ്രയാസം ബാധിച്ച ഒരാൾക്ക് ആരെങ്കിലും അവധി നീട്ടിനൽകുകയോ, അവൻ്റെ ബാധ്യത എഴുതിത്തള്ളുകയോ ചെയ്താൽ അന്ത്യനാളിൽ…

പ്രയാസം ബാധിച്ച ഒരാൾക്ക് ആരെങ്കിലും അവധി നീട്ടിനൽകുകയോ, അവൻ്റെ ബാധ്യത എഴുതിത്തള്ളുകയോ ചെയ്താൽ അന്ത്യനാളിൽ -അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസത്തിൽ- അല്ലാഹു തൻ്റെ സിംഹാസനത്തിൻ്റെ തണലിനടിയിൽ അവന് തണൽ നൽകുന്നതാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "പ്രയാസം ബാധിച്ച ഒരാൾക്ക് ആരെങ്കിലും അവധി നീട്ടിനൽകുകയോ, അവൻ്റെ ബാധ്യത എഴുതിത്തള്ളുകയോ ചെയ്താൽ അന്ത്യനാളിൽ -അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസത്തിൽ- അല്ലാഹു തൻ്റെ സിംഹാസനത്തിൻ്റെ തണലിനടിയിൽ അവന് തണൽ നൽകുന്നതാണ്."

[സ്വഹീഹ്]

الشرح

ആരെങ്കിലും കടബാധ്യതയുള്ള ഒരാൾക്ക് അവധി നീട്ടിനൽകുകയോ അവൻ്റെ കടം എഴുതിത്തള്ളുകയോ ചെയ്താൽ അതിനുള്ള പ്രതിഫലം: അന്ത്യനാളിൽ അല്ലാഹുവിൻ്റെ സിംഹാസനത്തിൻ്റെ തണലിൽ അല്ലാഹു അവന് തണൽ നൽകുന്നതാണ് എന്നതായിരിക്കും. മനുഷ്യരുടെ ശിരസ്സുകൾക്ക് അടുത്തേക്ക് സൂര്യൻ കൊണ്ടുവരപ്പെടുകയും, ചൂട് അതികഠിനമാവുകയും ചെയ്യുന്ന ദിവസമായിരിക്കും അത്. അന്ന് അല്ലാഹു തണൽ നൽകിയവർക്കല്ലാതെ മറ്റൊരാൾക്കും തണൽ ഉണ്ടായിരിക്കുന്നതല്ല.

فوائد الحديث

അല്ലാഹുവിൻ്റെ ദാസന്മാർക്ക് എളുപ്പം നൽകുന്നതിൻ്റെ ശ്രേഷ്ഠത. അന്ത്യനാളിലെ ഭയാനകതയിൽ നിന്ന് രക്ഷപ്പെടുത്തുന്ന മാർഗങ്ങളിലൊന്നാണത്.

പ്രവർത്തനത്തിനുള്ള പ്രതിഫലം അതിൻ്റെ ഇനവും തരവും അനുസരിച്ചായിരിക്കും നൽകപ്പെടുക.

التصنيفات

മരണാനന്തര ജീവിതം