നിങ്ങളിലാർക്കെങ്കിലും വീട്ടിലേക്ക് തിരിച്ചു മടങ്ങിയെത്തുമ്പോൾ അവിടെ ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന്…

നിങ്ങളിലാർക്കെങ്കിലും വീട്ടിലേക്ക് തിരിച്ചു മടങ്ങിയെത്തുമ്പോൾ അവിടെ ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ കാണുന്നത് പ്രിയങ്കരമായുണ്ടോ?!

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലാർക്കെങ്കിലും വീട്ടിലേക്ക് തിരിച്ചു മടങ്ങിയെത്തുമ്പോൾ അവിടെ ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ കാണുന്നത് പ്രിയങ്കരമായുണ്ടോ?!" ഞങ്ങൾ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ നമസ്കാരത്തിൽ നിങ്ങൾ (ഖുർആനിലെ) മൂന്ന് ആയത്തുകൾ (വചനങ്ങൾ) പാരായണം ചെയ്യുന്നതാണ് ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ ലഭിക്കുന്നതിനേക്കാൾ നല്ലത്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നമസ്കാരത്തിൽ മൂന്ന് ആയത്തുകൾ പാരായണം ചെയ്യുന്നതാണ് ഒരാൾക്ക് തൻ്റെ വീട്ടിൽ ഗർഭിണികളായ, ഭാരമുള്ള മൂന്ന് തടിച്ച ഒട്ടകങ്ങളെ ലഭിക്കുന്നതിനേക്കാൾ നല്ലത് എന്ന് നബി -ﷺ- സ്വഹാബികൾക്ക് വിവരിച്ചു നൽകുന്നു.

فوائد الحديث

നമസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.

ഇഹലോകത്തിലെ അവസാനിച്ചു പോകുന്ന വിഭവങ്ങളേക്കാൾ ഉത്തമം പരലോകത്ത് ഉപകരിക്കുന്ന സൽകർമ്മങ്ങളാണ്.

മൂന്ന് ആയത്തുകൾ പാരായണം ചെയ്യുന്നതിന് മാത്രമാണ് ഈ പ്രതിഫലമുള്ളത് എന്ന് ധരിക്കേണ്ടതില്ല; മറിച്ച് നമസ്കരിക്കുന്ന വ്യക്തി എത്രയെല്ലാം ഖുർആൻ ആയത്തുകൾ അധികരിപ്പിക്കുന്നോ അത്രയെല്ലാം അവന് ഇപ്പറഞ്ഞ പ്രതിഫലത്തിൽ വർദ്ധനവുണ്ടാവുന്നതാണ്.

التصنيفات

വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠതകൾ, വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠതകൾ