അല്ലാഹുവേ! നീയാകുന്നു (എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ) അസ്സലാം. നിന്നിൽ നിന്നാകുന്നു സമാധാനം.…

അല്ലാഹുവേ! നീയാകുന്നു (എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ) അസ്സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ആദരവിൻ്റെയും ഉടമയായ നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു

ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ അല്ലാഹുവിനോട് പാപമോചനം തേടുമായിരുന്നു. ശേഷം അവിടുന്ന് പറയും: "അല്ലാഹുവേ! നീയാകുന്നു (എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ) അസ്സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ആദരവിൻ്റെയും ഉടമയായ നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു." (ഹദീഥിൻ്റെ നിവേദകരിൽ ഒരാളായ) വലീദ് പറയുന്നു: "എങ്ങനെയാണ് അല്ലാഹുവിനോട് പാപമോചനം തേടേണ്ടത്?" എന്ന് ഇമാം ഔസാഇയോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: "ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു (എന്ന അർത്ഥമുള്ള അസ്തഗ്ഫിറുല്ലാഹ് എന്ന വാക്ക്) നീ പറഞ്ഞാൽ മതി."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ 'അസ്തഗ്ഫിറുല്ലാഹ്' എന്ന് മൂന്ന് തവണ പറയുമായിരുന്നു. അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു എന്നാണ് അതിൻ്റെ അർത്ഥം. ശേഷം തൻ്റെ രക്ഷിതാവിനെ പ്രകീർത്തിച്ചു കൊണ്ട് അവിടുന്ന് പറയും: "اللَّهمَّ أنتَ السَّلامُ، ومنْكَ السَّلامُ، تباركْتَ ذا الجَلالِ والإكرامِ" - അല്ലാഹു തൻ്റെ വിശേഷണങ്ങളിലെല്ലാം സമ്പൂർണ്ണതയുള്ളവനും, എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനുമാണ് എന്നാണ് അല്ലാഹുവിൻ്റെ 'അസ്സലാം' എന്ന പേരിൻ്റെ അർത്ഥം. ഇഹലോകത്തെയും പരലോകത്തെയും തിന്മകളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും അവനോടാണ് നീ രക്ഷ തേടേണ്ടത്;മറ്റാരോടുമല്ല. ഇരുലോകങ്ങളിലും അവൻ്റെ നന്മകൾ അനേകമനേകമായിരിക്കുന്നു. അവൻ ആദരവിൻ്റെയും നന്മകളുടെയും ഉടമസ്ഥനുമാണ്. (ഇതെല്ലാമാണ് ഈ പ്രാർത്ഥനയുടെ ഉദ്ദേശ്യം).

فوائد الحديث

നിസ്കാരത്തിന് ശേഷം പാപമോചനം തേടുന്നതിൻ്റെ ശ്രേഷ്ഠതയും, അത് സ്ഥിരമാക്കുന്നത് സുന്നത്താണെന്ന പാഠവും.

ആരാധനകളിൽ സംഭവിക്കുന്ന കുറവുകൾ നികത്താനും, ചെയ്ത സൽകർമ്മങ്ങളെ ശക്തിപ്പെടുത്താനും, അതിൽ വന്നു പോയ പിഴവുകൾ പരിഹരിക്കാനുമാണ് ഇസ്തിഗ്ഫാർ (പാപമോചന പ്രാർത്ഥന) അതിന് ശേഷം പഠിപ്പിച്ചിരിക്കുന്നത്.

التصنيفات

നിസ്കാരത്തിലെ ദിക്റുകൾ