അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമായ ജിഹാദാണ് ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം എന്ന്…

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമായ ജിഹാദാണ് ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എങ്കിൽ ഞങ്ങൾ (സ്ത്രീകൾ) ജിഹാദ് ചെയ്യട്ടെയോ?" നബി -ﷺ- പറഞ്ഞു: "വേണ്ട! നിങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ ജിഹാദായി പുണ്യകരമായ ഹജ്ജുണ്ട്

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമായ ജിഹാദാണ് ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എങ്കിൽ ഞങ്ങൾ (സ്ത്രീകൾ) ജിഹാദ് ചെയ്യട്ടെയോ?" നബി -ﷺ- പറഞ്ഞു: "വേണ്ട! നിങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ ജിഹാദായി പുണ്യകരമായ ഹജ്ജുണ്ട്."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധവും ശത്രുക്കളോട് പടവെട്ടുന്നതുമായിരുന്നു സ്വഹാബികൾ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനമായി മനസ്സിലാക്കിയിരുന്നത്. അതിനാൽ തങ്ങൾ സ്ത്രീകളും യുദ്ധത്തിൽ പങ്കെടുത്തു കൊള്ളട്ടെയോ എന്ന് നബി -ﷺ- യോട് ആഇശാ -رَضِيَ اللَّهُ عَنْهَا- ചോദിക്കുകയുണ്ടായി. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ഖുർആനിനോടും സുന്നത്തിനോടും യോജിക്കുന്ന വിധത്തിൽ നിർവഹിക്കപ്പെട്ട, തിന്മകളിൽ നിന്നും ലോകമാന്യത്തിൽ നിന്നും മുക്തമായ ഹജ്ജാണ് എന്ന് നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകുകയാണ് ചെയ്തത്.

فوائد الحديث

പുരുഷന്മാരുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനങ്ങളിൽ ഒന്നാണ് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം (ജിഹാദ്).

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഹജ്ജാണ് അവർക്ക് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തേക്കാൾ ശ്രേഷ്ഠമായിട്ടുള്ളത്. അവരുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനങ്ങളിലൊന്നാണത്.

പ്രവർത്തിക്കുന്ന വ്യക്തികൾക്ക് അനുസരിച്ച് സൽകർമ്മങ്ങളുടെ ശ്രേഷ്ഠതകളിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നതാണ്.

ഹജ്ജിനെ ജിഹാദ് എന്ന് വിശേഷിപ്പിച്ചത് അതിൽ സ്വന്തം നഫ്സിനോടുള്ള ജിഹാദുണ്ട് എന്നത് കൊണ്ടാണ്. സമ്പത്ത് ചെലവഴിക്കുക, ശാരീരികമായി അധ്വാനം ചെലവഴിക്കുക എന്നീ രണ്ട് കാര്യങ്ങളും അതിലുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം ശാരീരികവും സാമ്പത്തികവുമായ ഇബാദത്താണെന്നത് പോലെ ഹജ്ജിലും ഈ രണ്ട് കാര്യങ്ങളും കാണാൻ സാധിക്കും.

التصنيفات

ഹജ്ജിൻ്റെയും ഉംറയുടെയും ശ്രേഷ്ഠത