അല്ലാഹുവിന്റെ വചനം ഉന്നതമാക്കുന്നതിന് വേണ്ടി യുദ്ധം ചെയ്തവനാരോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാകുന്നു

അല്ലാഹുവിന്റെ വചനം ഉന്നതമാക്കുന്നതിന് വേണ്ടി യുദ്ധം ചെയ്തവനാരോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാകുന്നു

അബൂ മൂസാ -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഒരാൾ തന്റെ ധീരത തെളിയിക്കാൻ വേണ്ടി യുദ്ധം ചെയ്യുന്നു. വേറൊരാൾ കക്ഷിത്വത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു. മറ്റൊരാൾ ആളെ കാണിക്കാനായി യുദ്ധം ചെയ്യുന്നു. ഇതിലേതാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിലേതെന്ന് റസൂൽ (ﷺ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അല്ലാഹുവിന്റെ വചനം ഉന്നതമാക്കുന്നതിന് വേണ്ടി യുദ്ധം ചെയ്തവനാരോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാകുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

യുദ്ധം ചെയ്യുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ വരുന്ന വ്യത്യാസത്തെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു; ഒരാൾ ധൈര്യം പ്രകടിപ്പിക്കുന്നതിനു വേണ്ടിയും, മറ്റൊരാൾ തൻ്റെ ജനതയോടുള്ള വിഭാഗീയതയുടെ പേരിലും, ഇനിയൊരാൾ ജനങ്ങൾക്കിടയിൽ സ്ഥാനം ലഭിക്കുന്നതിനും വേണ്ടിയെല്ലാമാണ് യുദ്ധം ചെയ്യുന്നത്. ഇതിൽ ആരാണ് അല്ലാഹുവിൻ്റെ മാർഗത്തിലുള്ളത് എന്നായിരുന്നു ചോദ്യം. അല്ലാഹുവിൻ്റെ വചനം; അത് ഉന്നതമാവുക എന്ന ഉദ്ദേശ്യത്തോടെ യുദ്ധം ചെയ്യുന്ന വ്യക്തി ആരാണോ, അവനാണ് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന വ്യക്തി എന്ന് നബി -ﷺ- അറിയിക്കുകയും ചെയ്തു.

فوائد الحديث

പ്രവർത്തനങ്ങൾ നന്നാവുന്നതിൻ്റെയും മോശമാകുന്നതിൻ്റെയും അടിസ്ഥാനം അതിൻ്റെ പിന്നിലുള്ള ഉദ്ദേശ്യവും (നിയ്യത്ത്) അല്ലാഹുവിന് വേണ്ടി മാത്രം അത് നിഷ്കളങ്കമാക്കുകയും ചെയ്യുക (ഇഖ്ലാസ്) എന്നതുമാണ്.

അല്ലാഹുവിൻ്റെ വചനം ഉന്നതമാവുക എന്ന ലക്ഷ്യമാണ് ഒരാൾ യുദ്ധം ചെയ്യുന്നതിൻ്റെ അടിസ്ഥാനലക്ഷ്യമെങ്കിൽ, അതിനോടൊപ്പം -യുദ്ധാർജിത സ്വത്ത് ശേഖരിക്കുക- എന്നത് പോലെ ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട മറ്റു വല്ല ലക്ഷ്യവും കൂടെയുണ്ട് എങ്കിൽ അത് അവൻ്റെ അടിസ്ഥാന നിയ്യത്തിന് ദോഷം വരുത്തുകയില്ല.

ഇസ്‌ലാമിക രാജ്യത്തിൻ്റെ ശത്രുക്കളെ പ്രതിരോധിക്കുക, പവിത്രതകൾ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൻ്റെ പരിധിയിൽ പെടുന്നതാണ്.

അല്ലാഹുവിൻ്റെ വചനം ഉന്നതമാവുക എന്ന ലക്ഷ്യത്തോടെ യുദ്ധം ചെയ്യുന്നവർക്ക് മാത്രമേ ജിഹാദിൻ്റെ വിഷയത്തിൽ വന്നിട്ടുള്ള ശ്രേഷ്ഠതകൾ ലഭിക്കുകയുള്ളൂ. അവരുടെ കാര്യത്തിൽ മാത്രമേ ആ തെളിവുകൾ ബാധകമാവുകയുമുള്ളൂ.

التصنيفات

ജിഹാദിൽ പാലിക്കേണ്ട മര്യാദകൾ