നിങ്ങളുടെ സ്വഫ്ഫുകൾ (നിസ്കാരത്തിൻ്റെ അണികൾ) നേരെയാക്കുക. സ്വഫ്ഫുകൾ നേരെയാക്കുക എന്നത് നിസ്കാരത്തിൻ്റെ…

നിങ്ങളുടെ സ്വഫ്ഫുകൾ (നിസ്കാരത്തിൻ്റെ അണികൾ) നേരെയാക്കുക. സ്വഫ്ഫുകൾ നേരെയാക്കുക എന്നത് നിസ്കാരത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ സ്വഫ്ഫുകൾ (നിസ്കാരത്തിൻ്റെ അണികൾ) നേരെയാക്കുക. സ്വഫ്ഫുകൾ നേരെയാക്കുക എന്നത് നിസ്കാരത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നിസ്കാരത്തിന് നിൽക്കുന്നവരോട് തങ്ങളുടെ സ്വഫ്ഫുകൾ (അണികൾ) നേരെയാക്കാനും, ചിലർ മറ്റു ചിലരേക്കാൾ മുന്നിലേക്ക് കയറിനിൽക്കുന്ന രീതിയിലോ പിന്നിലേക്ക് പോകുന്ന രീതിയിലോ ആകാൻ പാടില്ലെന്നും നബി -ﷺ- കൽപ്പിക്കുന്നു. നിസ്കാരത്തിൽ സ്വഫ്ഫ് ശരിയായ വിധത്തിൽ കെട്ടുക എന്നത് നിസ്കാരത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണെന്നും, അതിൽ വളവോ വിടവോ ഉണ്ടാകുന്നത് നിസ്കാരത്തിൽ സംഭവിക്കുന്ന കുറവും ന്യൂനതയുമാണെന്നും അവിടുന്ന് പഠിപ്പിക്കുന്നു.

فوائد الحديث

നിസ്കാരത്തിൻ്റെ പൂർത്തീകരണത്തിന് വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കുകയും, അതിൽ കുറവ് വരുത്തുന്ന കാര്യങ്ങൾ അകറ്റി നിർത്തുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത.

നബി -ﷺ- യുടെ അദ്ധ്യാപനത്തിന് പിന്നിലുള്ള യുക്തി നോക്കൂ. അവിടുന്ന് ഒരു മതവിധി പഠിപ്പിക്കുകയും അതിനൊപ്പം അതിൻ്റെ പിന്നിലുള്ള കാരണം വ്യക്തമാക്കുകയും ചെയ്യുന്നു. ഇതിലൂടെ ഇസ്‌ലാമിക മതനിയമങ്ങൾക്ക് പിന്നിലുള്ള യുക്തി കേൾവിക്കാർക്ക് ബോധ്യപ്പെടും. മതവിധികൾ പ്രാവർത്തികമാക്കാൻ അത് താൽപ്പര്യം ജനിപ്പിക്കുകയും ചെയ്യും.

التصنيفات

ഇമാമിൻ്റെയും മഅ്മൂമിൻ്റെയും വിധികൾ, മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ