"ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ…

"ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്."

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും അല്ലാഹുവിന് മാത്രം പ്രത്യേകമായ എന്തെങ്കിലുമൊരു കാര്യം അവനല്ലാത്തവർക്ക് നൽകുകയും, അതേ അവസ്ഥയിൽ തുടർന്നു കൊണ്ടിരിക്കെ മരണപ്പെടുകയും ചെയ്താൽ അവൻ്റെ പര്യവസാനം നരകമാണെന്ന് നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നു.

فوائد الحديث

* ആരെങ്കിലും ശിർക്ക് ചെയ്യുന്നവനായി കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കും. അത് (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന തരത്തിലുള്ള) വലിയ ശിർക്കാണെങ്കിൽ അവൻ നരകത്തിൽ ശാശ്വതനാകും. എന്നാൽ (ലോകമാന്യം പോലുള്ള) ചെറിയ ശിർക്കാണെങ്കിൽ നരകത്തിൽ അല്ലാഹു ഉദ്ദേശിച്ചത്ര കാലം ശിക്ഷിക്കപ്പെടുകയും, ശേഷം നരകത്തിൽ നിന്ന് പുറത്തു കൊണ്ടുവരപ്പെടുകയും ചെയ്യും.

* പ്രവർത്തനങ്ങൾ പരിഗണിക്കപ്പെടുക അവയുടെ അവസാനം നോക്കിക്കൊണ്ടായിരിക്കും.

* പ്രാർത്ഥന ആരാധനയാണ്. അത് അല്ലാഹുവല്ലാതെ മറ്റൊരാളോടും ചെയ്യാൻ പാടില്ല.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം