إعدادات العرض
ഹേ ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നിടത്തോളം -നിന്നിൽ…
ഹേ ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നിടത്തോളം -നിന്നിൽ എന്തെല്ലാം ഉണ്ടെങ്കിലും- ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; ഞാൻ (നിൻ്റെ പക്കലുള്ളതിനെ) കാര്യമാക്കുകയില്ല
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹു -تَبَارَكَ وَتَعَالَى- പറഞ്ഞിരിക്കുന്നു: "ഹേ ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നിടത്തോളം -നിന്നിൽ എന്തെല്ലാം ഉണ്ടെങ്കിലും- ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; ഞാൻ (നിൻ്റെ പക്കലുള്ളതിനെ) കാര്യമാക്കുകയില്ല. ഹേ ആദമിൻ്റെ മകനേ! നിൻ്റെ തിന്മകൾ ആകാശത്തിൻ്റെ വിഹായസ്സിനോളം എത്തുകയും ശേഷം നീ എന്നോട് പാപമോചനം തേടുകയും ചെയ്താൽ ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; (നിൻ്റെ പക്കലുള്ള തിന്മയുടെ ആധിക്യം) ഞാൻ കാര്യമാക്കുകയില്ല. ആദമിൻ്റെ മകനേ! ഭൂമി നിറയെ പാപവുമായി നീ എന്നിലേക്ക് വരികയും, യാതൊന്നിനെയും എന്നിൽ പങ്കുചേർക്കാത്ത നിലയിൽ നീ എന്നെ കണ്ടുമുട്ടുകയും ചെയ്താൽ ഭൂമി നിറയെ പാപമോചനവുമായി ഞാൻ നിന്നിലേക്ക് വരുന്നതാണ്."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Português සිංහල አማርኛ অসমীয়া Kiswahili Tiếng Việt ગુજરાતી Nederlands پښتو नेपाली ไทย Svenska Кыргызча Română Malagasy ಕನ್ನಡ Српски తెలుగు ქართული Mooreالشرح
അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: "ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും എൻ്റെ കാരുണ്യം പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, എന്നിൽ നിരാശപ്പെടാതിരിക്കുകയും ചെയ്യുന്നിടത്തോളം നിൻ്റെ തിന്മകൾ ഞാൻ മറച്ചു വെക്കുകയും, അവ ഞാൻ മായ്ച്ചു കളയുകയും ചെയ്യുന്നതാണ്. അത് ഞാൻ കാര്യമാക്കുകയില്ല. നിൻ്റെ തിന്മകൾ വൻപാപങ്ങളിൽ പെട്ടതാണെങ്കിൽ പോലും. ആദമിൻ്റെ മകനേ! നിൻ്റെ തിന്മകൾ ധാരാളമായി അധികരിക്കുകയും, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം നിറക്കുന്നത്ര വർദ്ധിക്കുകയും ചെയ്താലും, നീ എന്നോട് പാപമോചനം തേടിയാൽ ഞാൻ നിൻ്റെ തിന്മകൾ പൊറുത്തു നൽകുകയും അവയുടെ ആധിക്യം കാര്യമാക്കാതെ ഞാൻ നിനക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ്. ആദമിൻ്റെ മകനേ! ഭൂമി നിറയെ പാപങ്ങളും തിന്മകളുമായാണ് മരണശേഷം നീ എന്നെ കണ്ടുമുട്ടുന്നത് എങ്കിൽ -എന്നിൽ യാതൊന്നും പങ്കുചേർക്കാത്ത നിലയിൽ തൗഹീദോടെയാണ് നീ മരിച്ചിട്ടുള്ളത് എങ്കിൽ- ഈ തിന്മകൾക്കും പാപങ്ങൾക്കും പകരം ഭൂമി നിറയെ പാപമോചനവുമായാണ് നീ എന്നെ കണ്ടെത്തുക. കാരണം ഞാൻ വിശാലമായി പൊറുക്കുന്നവനാണ്; ബഹുദൈവാരാധന എന്ന തിന്മയൊഴികെ എല്ലാ തിന്മകളും ഞാൻ പൊറുക്കുന്നതാണ്.فوائد الحديث
അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെയും പാപമോചനത്തിൻ്റെയും ഔദാര്യത്തിൻ്റെയും വിശാലത.
തൗഹീദിൻ്റെ ശ്രേഷ്ഠത; അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുവഹ്ഹിദുകൾക്ക് അവരുടെ തിന്മകളും പാപങ്ങളും അല്ലാഹു പൊറുത്തു നൽകുന്നതാണ്.
ബഹുദൈവാരാധന (ശിർക്ക്) എന്ന പാപത്തിൻ്റെ ഗൗരവം; അല്ലാഹു ശിർക്ക് ചെയ്തവർക്ക് പൊറുത്തു നൽകുന്നതല്ല.
ഇബ്നു റജബ് (റഹി) പറയുന്നു: "തിന്മകൾ അല്ലാഹു പൊറുത്തു നൽകാനുള്ള കാരണങ്ങൾ മൂന്നാണ്. അവ മൂന്നും ഈ ഹദീഥിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
ഒന്ന്: അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷ വെച്ചു കൊണ്ട് അവനോട് പ്രാർത്ഥിക്കലാണ്. രണ്ട്: അല്ലാഹുവിനോട് പാപമോചനം തേടലും തൗബ ആവശ്യപ്പെടലുമാണ്. മൂന്ന്: തൗഹീദിലായി കൊണ്ട് മരണപ്പെടുക എന്നതാണ്.
അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇത്തരം ഹദീഥുകളെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
തിന്മകൾ മൂന്ന് വിധത്തിലുണ്ട്.
ഒന്ന്: അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്ക്; ഇത് അല്ലാഹു പൊറുത്തു നൽകുന്നതല്ല. അല്ലാഹു പറയുന്നു: "തീർച്ചയായും ഒരാൾ അല്ലാഹുവിൽ പങ്കുചേർത്താൽ അവന് അല്ലാഹു സ്വർഗം നിഷിദ്ധമാക്കുന്നതാണ്."
രണ്ട്: മനുഷ്യൻ അവനോട് തന്നെ ചെയ്യുന്ന, അവനും അവൻ്റെ രക്ഷിതാവിനും ഇടയിലുള്ള തിന്മകൾ. ഇത് അല്ലാഹു അവൻ ഉദ്ദേശിച്ചാൽ പൊറുത്തു കൊടുക്കുന്നതാണ്.
മൂന്ന്: അല്ലാഹു ഒരിക്കലും വിട്ടുകൊടുക്കാത്ത തെറ്റുകൾ. മനുഷ്യർ പരസ്പരം ചെയ്യുന്ന തിന്മകൾ ഈ പറഞ്ഞതിലാണ് ഉൾപ്പെടുക. ഇവയിൽ നിർബന്ധമായും പ്രതിക്രിയ ഉണ്ടായിരിക്കുന്നതാണ്.