നിങ്ങളുടെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിലൊന്നാണ്

നിങ്ങളുടെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിലൊന്നാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളുടെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിലൊന്നാണ്." അപ്പോൾ നബി -ﷺ- യോട് ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അത് തന്നെ മതിയാകുമല്ലോ?!" നബി -ﷺ- പറഞ്ഞു: "എന്നാൽ (ഭൂമിയിലെ) അഗ്നിയേക്കാൾ അറുപത്തി ഒൻപത് ഭാഗം (ചൂട്) അതിന് അധികമായി നൽകപ്പെട്ടിരിക്കുന്നു. ഓരോ ഭാഗവും ഭൂമിയിലെ തീയുടെ ചൂടിന് തുല്യമാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഭൂമിയിലെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിൽ ഒന്നാണെന്ന് നബി -ﷺ- അറിയിക്കുന്നു. പരലോകത്തിലെ നരകാഗ്നിയുടെ ചൂടിൻ്റെയും ഉഷ്ണത്തിൻ്റെയും കാഠിന്യം ഇഹലോകത്തുള്ള ചൂടിൻ്റെ അറുപത്തി ഒൻപത് തവണ കവച്ചു വെക്കുന്നു എന്നർത്ഥം. അതിലെ ഓരോ തവണയും ഭൂമിയിലെ ചൂടിന് തുല്യമായിരിക്കും. ഇത് കേട്ടപ്പോൾ സ്വഹാബികളിൽ ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഇഹലോകത്തുള്ള ചൂട് തന്നെ അതിൽ പ്രവേശിക്കുന്നവർക്ക് മതിയാകുവോളമുണ്ടല്ലോ?!" നബി -ﷺ- പറഞ്ഞു: "എന്നാൽ നരകത്തീയുടെ ചൂടിന് ഭൂമിയിലെ തീയുടെ ചൂട് അറുപത്തി ഒൻപത് തവണ ഇരട്ടിയാക്കിയാലുള്ള ഉഷ്ണമുണ്ടായിരിക്കും. ഓരോ ഭാഗവും നരകത്തിലെ തീയുടെ ചൂടിന് തുല്യമായ ചൂടുള്ളതായിരിക്കുന്നതാണ്.

فوائد الحديث

നരകത്തിൽ നിന്നുള്ള താക്കീത്; അതിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മനുഷ്യരെ അകറ്റി നിർത്താൻ വേണ്ടിയാണത്.

നരകാഗ്നിയുടെ ഗൗരവവും അതിലെ ശിക്ഷയുടെ കാഠിന്യവും, ചൂടിൻ്റെ കടുപ്പവും.

التصنيفات

അന്ത്യ ദിനത്തിലുള്ള വിശ്വാസം, സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ