ഒരു ഒട്ടകത്തിൻ്റെയും കഴുത്തിൽ വില്ലിൻ്റെ ചരട് കൊണ്ടുള്ളതോ അല്ലാത്തതോ ആയ ഉറുക്കുകൾ മുറിച്ചു നീക്കപ്പെടാതെ…

ഒരു ഒട്ടകത്തിൻ്റെയും കഴുത്തിൽ വില്ലിൻ്റെ ചരട് കൊണ്ടുള്ളതോ അല്ലാത്തതോ ആയ ഉറുക്കുകൾ മുറിച്ചു നീക്കപ്പെടാതെ അവശേഷിക്കരുത്

അബൂ ബശീർ അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം നബി -ﷺ- യോടൊപ്പം ഏതോ ഒരു യാത്രയിലുണ്ടായിരുന്നു. അങ്ങനെ ജനങ്ങൾ രാത്രി കിടക്കാനൊരുങ്ങുമ്പോൾ നബി -ﷺ- ഒരു ദൂതനെ അവരിലേക്ക് ഈ സന്ദേശവുമായി പറഞ്ഞയച്ചു: "ഒരു ഒട്ടകത്തിൻ്റെയും കഴുത്തിൽ വില്ലിൻ്റെ ചരട് കൊണ്ടുള്ളതോ അല്ലാത്തതോ ആയ ഉറുക്കുകൾ മുറിച്ചു നീക്കപ്പെടാതെ അവശേഷിക്കരുത്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- അവിടുത്തെ യാത്രകളിലൊന്നിലായിരുന്നു. അവിടുത്തോടൊപ്പമുള്ളവർ തങ്ങളുടെ കൂടാരങ്ങളിലും മറ്റുമായി ഉറങ്ങാനുള്ള സ്ഥലങ്ങളിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. അപ്പോൾ നബി -ﷺ- അവരിലേക്ക് ഒരു ദൂതനെ അയച്ചു: ഒട്ടകങ്ങളുടെ കഴുത്തിൽ കെട്ടാറുണ്ടായിരുന്ന വില്ലിൻ്റെ ഭാഗമായ ചരടോ അതല്ലാത്ത മണിയുള്ളതോ ചെരുപ്പിൻ്റെ വാറു കൊണ്ടുള്ളതോ ആയ ചരടുകളോ മുറിച്ചുകളയാൻ കല്പിച്ചുകൊണ്ടാണ് ആ ദൂതനെ അയച്ചത്. കണ്ണേറിൽ നിന്ന് രക്ഷ തേടാനായി ഇത്തരം കാര്യങ്ങൾ അവർ ഒട്ടകത്തിൻ്റെ കഴുത്തിൽ ബന്ധിക്കാറുണ്ടായിരുന്നു. നബി -ﷺ- അവയെല്ലാം മുറിച്ചു നീക്കാൻ അവരോട് കൽപ്പിച്ചു. കാരണം ഇത്തരം ചരടുകൾക്ക് എന്തെങ്കിലും ഉപദ്രവങ്ങൾ തടുക്കാൻ കഴിയില്ല. എല്ലാ ഉപകാരങ്ങളും ഉപദ്രവങ്ങളും അല്ലാഹുവിൻ്റെ തീരുമാനപ്രകാരം മാത്രമാണ് നടക്കുന്നത്; അവന് അതിൽ യാതൊരു പങ്കുകാരനും ഇല്ല.

فوائد الحديث

ഉപകാരം ലഭിക്കുന്നതിനോ ഉപദ്രവം തടുക്കുന്നതിനോ വേണ്ടി ഉറുക്കുകളും ഏലസ്സുകളും ചരടുകളും ധരിക്കുന്നത് നിഷിദ്ധമാണ്. കാരണം ഇവയെല്ലാം ശിർക്കിൽ പെട്ടതാണ്.

അമ്പും വില്ലിൻ്റെയും ഭാഗമായുള്ള ചരട് കൊണ്ടുള്ളതല്ലെങ്കിൽ ഒട്ടകത്തിൻ്റെ മേലെ ഭംഗിക്ക് വേണ്ടിയോ അതിനെ നിയന്ത്രിക്കുന്നതിനായോ കെട്ടിയിടുന്നതിനായോ കയറുകൾ ബന്ധിക്കുന്നതിൽ തെറ്റില്ല.

സാധ്യമായ രൂപത്തിൽ തിന്മയെ എതിർക്കുക എന്നത് നിർബന്ധമാണ്.

ഏകനായ അല്ലാഹുവുമായി ഹൃദയം ബന്ധിപ്പിക്കുക എന്നത് നിർബന്ധമാണ്.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം