ആരെങ്കിലും അല്ലാഹുവിനോട് സത്യസന്ധമായി രക്തസാക്ഷിത്വം ചോദിക്കുകയാണെങ്കിൽ അവൻ തൻ്റെ വിരിപ്പിൽ കിടന്ന്…

ആരെങ്കിലും അല്ലാഹുവിനോട് സത്യസന്ധമായി രക്തസാക്ഷിത്വം ചോദിക്കുകയാണെങ്കിൽ അവൻ തൻ്റെ വിരിപ്പിൽ കിടന്ന് മരിച്ചാലും അവനെ അല്ലാഹു രക്തസാക്ഷികളുടെ പദവികളിൽ എത്തിക്കുന്നതാണ്

സഹ്ൽ ബ്നു ഹുനൈഫ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനോട് സത്യസന്ധമായി രക്തസാക്ഷിത്വം ചോദിക്കുകയാണെങ്കിൽ അവൻ തൻ്റെ വിരിപ്പിൽ കിടന്ന് മരിച്ചാലും അവനെ അല്ലാഹു രക്തസാക്ഷികളുടെ പദവികളിൽ എത്തിക്കുന്നതാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വവും അവൻ്റെ മാർഗത്തിൽ വധിക്കപ്പെടാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, അവൻ്റെ ഉദ്ദേശ്യം നിഷ്കളങ്കവും സത്യസന്ധവുമായിരിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ നിഷ്കളങ്കമായ ഉദ്ദേശ്യത്തിന് പ്രതിഫലമായി -അവൻ യുദ്ധത്തിലായി കൊണ്ടല്ലാതെ, തൻ്റെ വിരിപ്പിൽ കിടന്ന് മരണപ്പെട്ടാലും- അവന് രക്തസാക്ഷികളുടെ പദവി നൽകുന്നതാണ്.

فوائد الحديث

നിഷ്കളങ്കമായ ഉദ്ദേശ്യം മനസ്സിൽ പുലർത്തുകയും സാധ്യമായത് പ്രവർത്തിക്കുകയും ചെയ്താൽ അവൻ ഉദ്ദേശിച്ച പ്രതിഫലവും നന്മയും അവന് ലഭിക്കുന്നതാണ്; ആ പ്രവർത്തി അവന് നേർക്കുനേരെ നിർവ്വഹിക്കാൻ സാധിച്ചില്ലെങ്കിലും.

അല്ലാഹുവിൻ്റെ മാർഗത്തിൽ പോരാടുന്നതിനും, അവൻ്റെ മാർഗത്തിൽ രക്തസാക്ഷ്യം വരിക്കുന്നതിനുമുള്ള പ്രേരണയും പ്രോത്സാഹനവും.

അല്ലാഹു ഈ ഉമ്മത്തിന് നൽകിയ ആദരവ്. വളരെ കുറഞ്ഞ പ്രവർത്തനം കൊണ്ട് സ്വർഗത്തിൽ ഉന്നതമായ പദവികൾ അവൻ അവർക്ക് നൽകുന്നു.

التصنيفات

ഹൃദയത്തിലെ പ്രവർത്തനങ്ങൾ, ജിഹാദിൻ്റെ ശ്രേഷ്ഠത