തൻ്റെ മാതാപിതാക്കളെ -അല്ലെങ്കിൽ അവരിലൊരാളെ- വാർദ്ധക്യ വേളയിൽ ലഭിക്കുകയും, ശേഷം സ്വർഗത്തിൽ…

തൻ്റെ മാതാപിതാക്കളെ -അല്ലെങ്കിൽ അവരിലൊരാളെ- വാർദ്ധക്യ വേളയിൽ ലഭിക്കുകയും, ശേഷം സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുകയും ചെയ്ത മനുഷ്യൻ നശിക്കട്ടെ. വീണ്ടും നശിക്കട്ടെ. വീണ്ടും നശിക്കട്ടെ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ മാതാപിതാക്കളെ -അല്ലെങ്കിൽ അവരിലൊരാളെ- വാർദ്ധക്യ വേളയിൽ ലഭിക്കുകയും, ശേഷം സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുകയും ചെയ്ത മനുഷ്യൻ നശിക്കട്ടെ. വീണ്ടും നശിക്കട്ടെ. വീണ്ടും നശിക്കട്ടെ."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ചിലയാളുകൾക്ക് കടുത്ത അപമാനവും നിന്ദ്യതയും സംഭവിക്കട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിക്കുന്നു; തൻ്റെ മൂക്ക് മണ്ണിൽ വെക്കേണ്ടി വരുന്നത്ര അവനെ അപമാനം ബാധിക്കട്ടെ എന്ന് മൂന്ന് തവണ -ആവർത്തിച്ചാവർത്തിച്ചു കൊണ്ട്- അവിടുന്ന് പ്രാർത്ഥിച്ചു. 'ആർക്കെതിരെയാണ് -നബിയേ!- താങ്കൾ പ്രാർത്ഥിച്ചത്?' എന്ന് അവിടുത്തോട് ചോദിക്കപ്പെട്ടു. ഉത്തരമായി നബി -ﷺ- അറിയിച്ചു: വാർദ്ധക്യം ബാധിച്ച മാതാപിതാക്കൾ ഉണ്ടായിട്ടും, -അവർ രണ്ടു പേരുമോ അവരിൽ ഒരാളോ ഉണ്ടായിട്ടും- അവരെ കൊണ്ട് സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കാത്തവനാണ് അവൻ. അവരോട് നന്മ ചെയ്യാത്തതു കൊണ്ടും, അവരെ ധിക്കരിച്ചതു കൊണ്ടുമാണ് അവന് ഈ അവസ്ഥ വന്നെത്തിയത്.

فوائد الحديث

മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുക എന്നത് സ്വർഗത്തിൽ പ്രവേശിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്. പ്രത്യേകിച്ചും അവരുടെ വാർദ്ധക്യ വേളയിലും അവർ ദുർബലരാകുന്ന ഘട്ടങ്ങളിലും.

മാതാപിതാക്കളെ ധിക്കരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുക എന്നത് വൻപാപങ്ങളിൽ പെട്ട തിന്മയാണ്.

التصنيفات

മാതാപിതാക്കൾക്ക് നന്മ ചെയ്യുന്നതിൻ്റെ ശ്രേഷ്ഠതകൾ