ഒരാൾ മറ്റൊരാളുടെ ഖബ്റിന് അരികിലൂടെ നടന്നു പോവുകയും 'ഞാനായിരുന്നു അയാളുടെ സ്ഥാനത്തെങ്കിൽ' എന്ന് പറയുകയും…

ഒരാൾ മറ്റൊരാളുടെ ഖബ്റിന് അരികിലൂടെ നടന്നു പോവുകയും 'ഞാനായിരുന്നു അയാളുടെ സ്ഥാനത്തെങ്കിൽ' എന്ന് പറയുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ മറ്റൊരാളുടെ ഖബ്റിന് അരികിലൂടെ നടന്നു പോവുകയും 'ഞാനായിരുന്നു അയാളുടെ സ്ഥാനത്തെങ്കിൽ' എന്ന് പറയുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരു മനുഷ്യൻ മറ്റൊരാളുടെ ഖബ്റിനരികിലൂടെ നടന്നു പോവുകയും, മരിച്ചു പോയ ആ മനുഷ്യൻ്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സ്ഥിതി എത്തുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാലം മാറുമ്പോൾ അസത്യം വ്യാപിക്കുകയും അതിൻ്റെ വക്താക്കൾ ഭൂരിപക്ഷമായി തീരുകയും കുഴപ്പങ്ങളും തിന്മകളും വൃത്തികേടുകളും പ്രകടമാവുകയും ചെയ്തതിനാൽ തൻ്റെ മതനിഷ്ഠ നഷ്ടമായി പോകുമോ എന്ന ഭയമായിരിക്കും അയാളെ ഇപ്രകാരം പറയാൻ പ്രേരിപ്പിക്കുന്നത്.

فوائد الحديث

അന്ത്യനാൾ അടുക്കുമ്പോൾ തിന്മകളും കുഴപ്പങ്ങളും അധികരിക്കുകയും പ്രകടമാവുകയും ചെയ്യുമെന്ന സൂചന.

അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചു കൊണ്ടും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടും മരണത്തിന് വേണ്ടി തയ്യാറെടുക്കാനും, കുഴപ്പങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫിത്നകളുടെയും കേന്ദ്രങ്ങളിൽ നിന്ന് അകലം പാലിക്കാനുമുള്ള പ്രോത്സാഹനം ഈ ഹദീഥിലുണ്ട്.

التصنيفات

ബർസഖീ ജീവിതം, സച്ചരിതരുടെ മാർഗരീതികൾ, മനസ്സുകളെ ശുദ്ധീകരിക്കൽ