വിശുദ്ധ ഖുർആൻ ഉറക്കെ പാരായണം ചെയ്യുന്നവൻ ദാനധർമ്മം പരസ്യമാക്കുന്നവനെ പോലെയാണ്. ഖുർആൻ രഹസ്യമായി പാരായണം…

വിശുദ്ധ ഖുർആൻ ഉറക്കെ പാരായണം ചെയ്യുന്നവൻ ദാനധർമ്മം പരസ്യമാക്കുന്നവനെ പോലെയാണ്. ഖുർആൻ രഹസ്യമായി പാരായണം ചെയ്യുന്നവൻ ദാനധർമ്മം രഹസ്യമാക്കുന്നവനെ പോലെയുമാണ്

ഉഖ്ബതു ബ്‌നു ആമിർ അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വിശുദ്ധ ഖുർആൻ ഉറക്കെ പാരായണം ചെയ്യുന്നവൻ ദാനധർമ്മം പരസ്യമാക്കുന്നവനെ പോലെയാണ്. ഖുർആൻ രഹസ്യമായി പാരായണം ചെയ്യുന്നവൻ ദാനധർമ്മം രഹസ്യമാക്കുന്നവനെ പോലെയുമാണ്."

[സ്വഹീഹ്]

الشرح

വിശുദ്ധ ഖുർആൻ ജനങ്ങൾ കാൺകെ പാരായണം ചെയ്യുന്നവൻ ദാനധർമ്മം പരസ്യമായി നൽകുന്നവനെ പോലെയും, അത് രഹസ്യമാക്കുന്നവൻ ദാനധർമ്മം രഹസ്യമാക്കുന്നവനെ പോലെയുമാണ് എന്ന് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു.

فوائد الحديث

ദാനധർമ്മം രഹസ്യമാക്കുന്നതാണ് ശ്രേഷ്ഠമെന്നതു പോലെ ഖുർആൻ പാരായണവും രഹസ്യമാക്കുന്നത് കൂടുതൽ ശ്രേഷ്ഠകരം. കാരണം അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമായി പ്രവർത്തിക്കാനും, ലോകമാന്യത്തിൽ നിന്നും അഹംഭാവത്തിൽ നിന്നും അകന്നു നിൽക്കാൻ കൂടുതൽ സഹായകമായതും അതാണ്. ഖുർആൻ പാരായണം ഉറക്കെയാക്കുന്നത് കൊണ്ട് ഖുർആൻ പഠിപ്പിക്കുക എന്നത് പോലെയുള്ള എന്തെങ്കിലും പ്രയോജനങ്ങൾ വേറെയുണ്ട് എങ്കിലൊഴികെ.

التصنيفات

വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠതകൾ, ഹൃദയത്തിലെ പ്രവർത്തനങ്ങളുടെ ശ്രേഷ്ഠതകൾ, ഖുർആൻ പാരായണത്തിൻ്റെ മര്യാദകൾ