സംശയമില്ലാത്തത് ചെയ്തു കൊണ്ട്, സംശയകരമായത് നീ ഉപേക്ഷിക്കുക

സംശയമില്ലാത്തത് ചെയ്തു കൊണ്ട്, സംശയകരമായത് നീ ഉപേക്ഷിക്കുക

അബൂ മുഹമ്മദ്, നബി -ﷺ- യുടെ പേരമകനും സ്നേഹഭാജനവുമായ ഹസൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- യിൽ നിന്ന് ഞാൻ മനപാഠമാക്കിയ കാര്യമാണ് അവിടുത്തെ ഈ വാക്ക്: "സംശയമില്ലാത്തത് ചെയ്തു കൊണ്ട്, സംശയകരമായത് നീ ഉപേക്ഷിക്കുക."

[صحيح] [رواه الترمذي والنسائي]

الشرح

വാക്കുകളിലോ പ്രവർത്തികളിലോ പെട്ട ഒരു കാര്യം ദീനിൽ വിലക്കപ്പെട്ടതാണോ അല്ലേ എന്നതിൽ സംശയമുണ്ടായാൽ... അതല്ലെങ്കിൽ അക്കാര്യം ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമുണ്ടായാൽ... അത് ഉപേക്ഷിക്കുകയും, സംശയമില്ലാത്തതും, നല്ലതാണെന്നും അനുവദനീയമാണെന്നും ഉറപ്പുള്ളത് സ്വീകരിക്കുകയും ചെയ്യുക എന്ന് നബി -ﷺ- ഹസൻ -رَضِيَ اللَّهُ عَنْهُ- വിനെ പഠിപ്പിക്കുന്നു.

فوائد الحديث

സംശയമുള്ളത് ഉപേക്ഷിക്കുകയും ഉറപ്പുള്ളതിൽ നിലകൊള്ളുകയും ചെയ്യുക എന്നതായിരിക്കണം ഓരോ മുസ്‌ലിമിൻ്റെയും രീതി. തൻ്റെ ദീനീ കാര്യങ്ങളിൽ കൃത്യമായ അറിവും ഉൾക്കാഴ്ച്ചയും അവന് ഉണ്ടായിരിക്കേണ്ടതുണ്ട്.

ആശയക്കുഴപ്പമുള്ള കാര്യങ്ങളിൽ വീണുപോകുന്നതിൽ നിന്നുള്ള വിലക്ക്.

ജീവിതത്തിൽ സമാധാനവും സ്വസ്ഥതയും നീ ആഗ്രഹിക്കുന്നുവെങ്കിൽ സംശയകരമായ കാര്യങ്ങൾ ഉപേക്ഷിക്കുകയും അതിൻ്റെ ലാഞ്ചനയേൽക്കാതെ അകലം പാലിക്കുകയും ചെയ്യുക!

മനുഷ്യരുടെ മനസ്സിന് സമാധാനവും ചിന്തകൾക്ക് ആശ്വാസവും പകരുന്ന കാര്യങ്ങളാണ് റബ്ബ് അവരോട് കൽപ്പിച്ചത് എന്നത് അല്ലാഹു തൻ്റെ അടിമകൾക്ക് നൽകിയ കാരുണ്യമാണ്. ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കുന്ന എല്ലാം അവൻ അവരോട് വിലക്കിയിരിക്കുന്നു.